വാട്ടർഫോർഡ്: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മെയ് 27 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ മൂൺ കോയിൻ പാരിഷ് ഹാളിൽ(Eircode -X91 T959) വച്ചാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. ക്രാന്തിയുടെ അയർലണ്ടിലെ എല്ലാ യൂണിറ്റുകളിൽ നിന്നും അംഗങ്ങൾ കുടുംബസമേതം പരിപാടിക്ക് എത്തിച്ചേരുന്നതാണ്.
ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്.
കുട്ടികൾക്കും, മുതിർന്നവർക്കും കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരമുണ്ടായിരിക്കും. കുടുംബ സംഗമത്തില്‍ പങ്കെടുക്കുന്ന അംഗങ്ങൾ യൂണിറ്റ്
സെക്രട്ടറി മുഖാന്തിരം പേര് വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക.
അഭിലാഷ് തോമസ് (0879221625)
അനൂപ് ജോൺ (0872658072)
നവീൻ കെ.എസ് (0894455944)
ബിനു തോമസ് (0876261088)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…