ഡബ്ലിൻ: ഇന്ത്യയിലെ പ്ലസ് ടുവിന് സമാനമായ അയർലണ്ട് ലിവിങ് സർട്ട് പരീക്ഷയിൽ മലയാളി വിദ്യാർഥികൾക്ക് അഭിമാന ജയം. മുഴുവൻ മാർക്കും നേടി (625), ഡബ്ലിൻ ലൂക്കനിലെ അഭിരാം അജിത്തും, തൊട്ടു പിന്നിലായി 613 മാർക്ക് നേടി കൗണ്ടി മൊനഘാനിൽ, കാസിൽ ബ്ലേനിയിലെ ഡെൽവിറ്റ് ജോർജും മലയാളികൾക്ക് അഭിമാനമായി. ഇരുവരും ജൂണിയർ സെർട്ട് പരീക്ഷകളിലും ഉന്നത വിജയം നേടിയിരുന്നു.
മികച്ച ഫോട്ടോ ഗ്രാഫറും ആർട്ടിസ്റ്റുമായ അജിത് കേശവന്റെയും, ഷീനയുടെയും പുത്രനായ അഭിരാം കമ്പ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്താനാണ് പ്ലാനിടുന്നത്. പഠനത്തോടൊപ്പം ഫുട്ബോളിലും, ചിത്ര രചനയിലും, പെയിന്റിംഗിലും പ്രാഗൽഭ്യം തെളിയിച്ച അഭിരാം നിരവധി സമ്മാനങ്ങൾ കരസ്‌ഥമാക്കിയിട്ടുണ്ട്. സഹോദരി അനഘ അജിത് അയർലണ്ടിൽ ജോലി ചെയ്യുന്നു.
പാലാ വിളക്കുമാടം കൊല്ലംപറമ്പിൽ ജോർജിന്റെയും (റെജി) സിമിയുടെയും പുത്രിയാണ് ഡെൽവിറ്റ്. ഡബ്ലിൻ ട്രിനിറ്റി കോളേജിൽ ബി ഡി എസ് പഠനം നടത്താനാണ് ഡെൽവിറ്റ് ലക്ഷ്യമിടുന്നത്. നൃത്തത്തിലും സംഗീതത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഡെൽവിറ്റ് ഔർ ലേഡീസ് സ്കൂളിലെ ഹെഡ് ഗേൾ ആയിരുന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയർ നോമിനിയാണ്.
കേരളാ പ്രവാസി കോൺഗ്രസ് എം അയർലണ്ട് ഘടകം വൈസ് പ്രസിഡന്റായ ജോർജ്, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് ജോയിന്റ് സെക്രട്ടറിയുമാണ്. സഹോദരി ഡെസ് ലിറ്റ് ജോർജ്, യു കെ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ്. സഹോദരൻ ഡെർമെറ്റ് ജോർജ് ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.
By Raju Kunnakattu
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…