ഇക്കഴിഞ്ഞ ബാങ്ക് ഹോളിഡേ ദിനത്തിൽ കേരള ഹൗസിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സ്പോർട്സ് ക്യാമ്പസ് ബ്രാഞ്ചസ് ടൗണിൽ വച്ച് നടന്ന അയർലണ്ടിന്റെ എല്ലാ ഭാഗത്തുനിന്നും ആയി 32 ടീമുകൾ പങ്കെടുത്ത കുട്ടികളുടെയും മുതിർന്നവരുടെയും ഫുട്ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി.
10 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ കാസിൽലാൻഡ് എഫ് സി യുടെ ചുണക്കുട്ടികൾ ഡബ്ലിൻ റേഞ്ചേഴ്സിന്റെ പോരാട്ടവീര്യത്തെ മറികടന്ന് ചാമ്പ്യന്മാരായി.
13 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിന്റെ ഫൈനലിൽ ഫ്രോസൺ ഫുഡ് വിപണന രംഗത്തെ അതികായന്മാരായ ഡെയിലി ഡിലൈറ്റ് അണിനിരത്തിയ ഡെയിലി ഡിലൈറ്റ് ബോയ്സ് കരുത്തരായ ബ്ലാക്ക് റോക്ക് എഫ്സിയെ തോൽപ്പിച്ച് ചാമ്പ്യന്മാരായി.
15 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിൽ അത്യന്തം വാശിയേറിയ മത്സരത്തിൽ പെനാൽറ്റി ഷൂട്ടിലാണ് ബ്ലാഞ്ചാസ്ടൌൺ ടൈഗേഴ്സിനെ പരാജയപ്പെടുത്തി ഫിങ്കളാസ് ബ്ലാസ്റ്റേഴ്സ്കപ്പ് ഉയർത്തിയത്.
30 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഡബ്ലിനിലെ വമ്പൻ ടീമുകളെ എല്ലാം തുരത്തിക്കൊണ്ട് റിബൽസ് കോർക്കും കെറി വാരിയേഴ്സും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒരേയൊരു ഗോളിന് കോർക്ക് ചാമ്പ്യന്മാർ ആവുകയായിരുന്നു.
12 ടീമുകൾ മാറ്റുരച്ചഏറ്റവും ആവേശകരമായ 30 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ലിമെറിക്കിൽ നിന്നും വന്ന റിഡിറി എഫ് സി ഡബ്ലിനിലെ താലായിൽ നിന്നുള്ള ഫോർസ്റ്റാർ എഫ് സി യെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ശക്തമായ തിരിച്ചുവരവിലൂടെ മറികടന്ന് കഴിഞ്ഞവർഷത്തെ ട്രോഫി നിലനിർത്തുകയാണ് ഉണ്ടായത്.
കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കും പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങളും കാർണിവൽ ദിവസം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. മത്സരങ്ങളിലെ വിജയികൾക്ക് ജൂൺ 17 ശനിയാഴ്ച ലൂക്കൻ വില്ലേജിൽ വച്ച് നടക്കുന്ന മെഗാ കാർണിവലിൽ വച്ച് ട്രോഫികൾ വിതരണം ചെയ്യുന്നതാണ്.പ് ഫുട്ബോൾ മത്സരങ്ങളുടെ ട്രോഫികളും ക്യാഷ് പ്രൈസും സ്പോൺസർ ചെയ്തിരിക്കുന്നത് Le divano Italia ഫർണിച്ചേഴ്സ്,
Spice village,Just right overseas studies limited എന്നിവരാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…