അയർലണ്ട്: ലീവിംഗ്, ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഇന്ന് ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കുള്ള ഉപദേശം ഉൾപ്പെടെ, ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെ അവരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗനിർദേശങ്ങൾ എച്ച്എസ്ഇ പ്രസിദ്ധീകരിച്ചു.
ഉറക്കം, ഭക്ഷണം, വ്യായാമം എന്നിവ സമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മികച്ച പരിശീലനങ്ങളുടെ പട്ടികയിൽ മുന്നിലാണെന്ന് എച്ച്എസ്ഇ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Mark Smyth പറഞ്ഞു. സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിദ്യാർത്ഥികൾക്കുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഇതാ:
ഉറക്കം
പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രതീക്ഷിക്കുന്ന ഒരു വിദ്യാർത്ഥി തീർച്ചയായും നല്ല രീതിയിൽ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഒരു നീണ്ട ദിവസത്തിന് ശേഷം വിശ്രമിക്കാൻ സമയം കണ്ടെത്താനും നല്ല ഉറക്കം വിദ്യാർത്ഥികളെ സഹായിക്കുന്നുവെന്നാണ് എച്ച്എസ്ഇ പറയുന്നത്.
ഭക്ഷണം
പതിവായി ഭക്ഷണം കഴിക്കാനും ജലാംശം നിലനിർത്താനും ശ്രമിക്കുക. പെട്രോൾ ഇല്ലാതെ ഒരു കാർ ഓടില്ല. അതുകൊണ്ട് നിങ്ങളുടെ ഇന്ധനം കൃത്യമായി ഉപയോഗപ്പെടുത്തുക. ഇത് ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും അവ ദീർഘനേരം നിലനിർത്താനുമുള്ള നിങ്ങളുടെ കഴിവിനെ സഹായിക്കും.
വ്യായാമം
സ്ഥിരമായ വ്യായാമം സമ്മർദ്ദം ഒഴിവാക്കാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാൽ നായയോടൊപ്പം നടക്കുക, നീന്തലിനോ സൈക്കിളിനോ പോകുക അല്ലെങ്കിൽ നിങ്ങളെ സജീവമാക്കുന്ന മറ്റെന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുക.
വിനോദത്തിനായി സമയം കണ്ടെത്തുക
വിനോദത്തിനായി കുറച്ച് സമയം കണ്ടെത്തുക. വാരാന്ത്യങ്ങളിലോ പരീക്ഷകൾക്കിടയിലെ ഇടവേളകളിലോ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ഷെഡ്യൂൾ ചെയ്യുക.
വീക്ഷണം
ചില വീക്ഷണങ്ങൾ നിലനിർത്താൻ ശ്രമിക്കുക. സ്വയം ചോദ്യം ചോദിക്കുക: 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് പരീക്ഷകളിൽ എന്ത് ഗ്രേഡുകൾ ലഭിച്ചുവെന്ന് ഓർക്കാൻ സാധ്യതയുണ്ടോ?”, അതിന് സാധ്യതയില്ല.
“പരീക്ഷാ സമയം ഉത്കണ്ഠാജനകവും സമ്മർദപൂരിതവും അതിശക്തവുമായ അനുഭവമായിരിക്കും. ഓർക്കുക, ഉത്കണ്ഠ പരീക്ഷിക്കുന്നത് സാധാരണമാണ്, ഉത്കണ്ഠ ഒരു വികാരമായതിനാൽ നിങ്ങൾ അതിന് സമയം നൽകിയാൽ അത് കടന്നുപോകും. നിങ്ങൾ എത്രത്തോളം പോരാടുന്നുവോ അത്രയും കാലം അത് നിലനിൽക്കും. ‘ഒരു തിരമാല വരുന്നത് നിങ്ങൾ കണ്ടാൽ, ഒരു സർഫ്ബോർഡ് പിടിക്കുക’ എന്ന വാചകം പോലെ” എന്ന് എച്ച്‌എസ്‌ഇയിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് Mark Smyth പറഞ്ഞു.
കുട്ടികൾ കടന്നുപോകുന്ന പ്രയാസകരമായ സമയങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾ ബോധവാന്മാരായിരിക്കനമെന്നും മേൽപ്പറഞ്ഞ നിർദേശങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് അവരുടെ ഷെഡ്യൂളും ഉത്തരവാദിത്തങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് പിന്തുണ പിന്തുണ നൽകേണ്ടതുണ്ടെന്നും കുട്ടികൾ നല്ല രീതിയിൽ ഭക്ഷണം കഴിക്കുന്നു എന്നുള്ള കാര്യം മാതാപിതാക്കൾ ശ്രമിക്കണമെന്നും കുട്ടിയെ രാത്രി ഉറക്കത്തിന് ഗുണങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കണം എന്നും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാലോവീൻ ആഘോഷങ്ങൾ അടുത്തിരിക്കെ, സുരക്ഷിതമല്ലാത്ത പടക്കങ്ങൾ വിപണിയിൽ വ്യാപകമായി ലഭിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അയർലണ്ടിലെ ഗാർഡ (Gardaí). ശക്തിയേറിയ പടക്കങ്ങളും തകരാറുള്ള…
അയർലണ്ടിൽ സൗജന്യമായി ജിപിയെ (GP) കാണാനുള്ള അർഹതയുണ്ടോ എന്ന് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ പരിശോധിക്കാനായി പുതിയ ഓൺലൈൻ കാൽക്കുലേറ്റർ അവതരിപ്പിച്ച് ഹെൽത്ത്…
അയർലണ്ടിലെ മോർട്ട്ഗേജ് വിപണിയിൽ വൻ മുന്നേറ്റം. ആദ്യമായി വീട് വാങ്ങുന്നവർക്കായി അനുവദിച്ച മോർട്ട്ഗേജുകളുടെ എണ്ണം 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന…
സ്റ്റോം ബൊയ്ലോയുടെ (Storm Boelo) ആഘാതം പൂർണമായി മാറുംമുമ്പ് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള…
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…