International

ക്യാൻസറിൽ നിന്ന് പൂർണമുക്തി: മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം

ന്യൂയോർക്ക് : കാൻസർ രോഗത്തെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ളതെന്ന് കരുതുന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. യു.എസിൽ ചെറിയ സംഘം രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ എല്ലാവരിലും രോഗം പൂർണ്ണമായും ഭേദമായെന്നാണ് വിവരം. പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാക്സോ സ്മിത്ത്ക്ലൈന്റെ പിന്തുണയോടെ നടന്ന പരീക്ഷണത്തിന്റെ റിപ്പോർട്ട് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഒഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ചു.

റെക്ടൽ കാൻസർ (മലാശയ കാൻസർ) ബാധിച്ച 18 പേരെയാണ് ഡോസ്റ്റർലിമാബ് എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിന്റെ ട്രയലിനായി തിരഞ്ഞെടുത്തത്. മൂന്നാഴ്ച കൂടുമ്പോൾ ആറ് മാസത്തോളം കാലം ഈ മരുന്ന് കഴിച്ചതോടെ എല്ലാവരിലെയും കാൻസർ ട്യൂമറുകൾ അപ്രത്യക്ഷമായെന്ന് റിപ്പോർട്ടിൽ പറയുന്നു.എൻഡോമെട്രിയൽ കാൻസർ ചികിത്സയിലുപയോഗിക്കുന്ന ഡോസ്റ്റർലിമാബ് റെക്ടൽ കാൻസർ ട്യൂമറുകൾക്കെതിരെ ഫലപ്രദമാണോ എന്നറിയാൻ നടത്തുന്ന ആദ്യ ക്ലിനിക്കൽ ട്രയലാണിത്.

മറ്റ് അവയവങ്ങളിലേക്ക് കാൻസർ വ്യാപിച്ചിട്ടില്ലാത്തവരാണ് ട്രയലിന് വിധേയമായത്. മനുഷ്യശരീരത്തിൽ ആന്റിബോഡികളായി പ്രവർത്തിക്കാൻ ശേഷിയുള ലബോറട്ടറി നിർമ്മിത തന്മാത്രകളടങ്ങിയ മരുന്നാണ് ഡോസ്റ്റർലിമാബ്. ഡോസ്റ്റർലിമാബ് ഡോസ് ഒന്നിന് 11,000 ഡോളറാണ് വില.

18 പേരിലും ഒരേ അളവിൽ മരുന്ന് നൽകി. എൻഡോസ്കോപ്പി, പൊസിട്രോൺ എമിഷൻ ടോമോഗ്രഫി (പി.ഇ.ടി സ്കാൻ), എം.ആർ.ഐ സ്കാൻ തുടങ്ങിയ പരിശോധനകളിലെല്ലാം കാൻസർ ഭേദമായെന്ന് കണ്ടെത്തി. കാൻസറിന്റെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമാണിതെന്ന് ട്രയൽ നടന്ന ന്യൂയോർക്കിലെ മെമ്മോറിയൻ സ്ലോൻ കെറ്റെറിംഗ് കാൻസർ സെന്ററിലെ ഡോ. ലൂയി എ. ഡയസ് പറഞ്ഞു.

കാൻസർ മുക്തിയ്ക്കായി മുമ്പ് കീമോതെറാപ്പി, സങ്കീർണമായ ശസ്ത്രക്രിയകൾ തുടങ്ങിയവയ്ക്ക് വിധേയരായവരെയാണ് ട്രയലിന് തിരഞ്ഞെടുത്തത്. ഈ ട്രയലിലൂടെ തങ്ങളുടെ രോഗം ഭേദമാക്കാനാകുമെന്ന പ്രതീക്ഷ ഇവരിൽ പലർക്കും ഇല്ലായിരുന്നു. എന്നാൽ, ഫലം വന്നതോടെ എല്ലാവരും ഞെട്ടിയെന്ന് മെമ്മോറിയൻ സ്ലോൻ കെറ്റെറിംഗ് കാൻസർ സെന്ററിലെ ഓങ്കോളജിസ്റ്റ് ഡോ. ആൻഡ്രിയ സെർസെക് പറയുന്നു.ട്രയലിൽ പങ്കെടുത്ത ആരിലും മരുന്നിന്റെ സങ്കീർണ്ണതകളുണ്ടായില്ല. അതേ സമയം, കൂടുതൽ രോഗികളിൽ ഇത് ഫലവത്താകുമോയെന്നും കാൻസർ എല്ലാവരിലും പൂർണ്ണമായും അപ്രത്യക്ഷമാകുമോ എന്നുമറിയാൻ വലിയ തോതിലുള്ല ട്രയലുകൾ ഇനിയും നടക്കേണ്ടതുണ്ടെന്ന് ഗവേഷകർ പറയുന്നു.

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

6 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

8 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

10 hours ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

1 day ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

1 day ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

1 day ago