Ireland

സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2023 ഫെബ്രുവരി 10,11,12 തീയതികളിൽ

ഡബ്ലിൻ : അയർലണ്ട്  സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ `ഒരുക്കം`  2023 ഫെബ്രുവരി 10,11,12 തീയതികളിൽ നടക്കും. 

വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ റെസിഡൻഷ്യൽ    കോഴ്സ്  താലയിലെ ഡൊമിനിക്കൻ റിട്രീറ് സെന്ററിൽ വച്ചാണ് നടത്തപ്പെടുക . ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക്    സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി 3. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു. 
കൂടുതൽ വിവരങ്ങൾക്ക്  ഫാ. ജോസഫ് ഓലിയക്കാട്ട് : അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ :  +353 89 430 9431,  ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ഫാ. സെബാൻ സെബാസ്റ്റ്യൻ : +353894656437 , ആൽഫി ബിനു : +353 87 767 8365, ജിൻസി ജിജി : +353 87 911 0635,  ബിജു നടയ്ക്കൽ : +353 87 665 3881
രജിസ്ട്രേഷൻ ലിങ്ക് :

https://pms.smcpms.ie/pmsui/guestlogin

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

18 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago