MIND മേഗാമേളയ്ക്ക് തിരിതെളിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.സുപ്രസിദ്ധ സിനിമ താരം ഹണി റോസ് മുഖ്യാതിഥിയാകും. രാവിലെ 9ന് ഇൻഡോർ കോമ്പറ്റിഷൻ ആരംഭിക്കും.09.30ന് ട്രാക്ക് & ഫീൽഡ് കോമ്പറ്റിഷൻ, വടംവലി,11.30ന് സ്റ്റേജ് പെർഫോമൻസ്,ഉച്ചയ്ക്ക് 1ന് ഔദ്യോഗിക ഉദ്ഘാടനം, വൈകീട്ട് 6ന് ഫാഷൻ ഷോ എന്നിവ നടക്കും.
രണ്ടായിരത്തിലധികം കാർപാർക്കിങ്, മുപ്പതിലധികം ഷോപ്പിങ് സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി കലാകായിക മത്സരങ്ങൾ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പതിനാറു ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരം, പുരുഷന്മാർക്കും സ്ത്രീകള്ക്കും പഞ്ചഗുസ്തി മത്സരം, വിവിധ കൗണ്ടികളിൽനിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കുന്ന ഫാഷൻ ഷോ, നാല് പ്രമുഖ മ്യൂസിക് ബാൻഡുകൾ, ഡീജെ, വിവിധ അസോസിയേഷനുകളും ഡാൻസ് സ്കൂളുകളും അവതരിപ്പിക്കുന്ന നൃത്ത വിരുന്നുകൾ, വൈവിധ്യമാർന്ന ഭക്ഷണ ശാലകൾ, കുട്ടികൾക്കായി ബൗൺസിങ് കാസ്റ്റലുകൾ, ഫൺ റൈഡുകൾ എല്ലാം മൈൻഡ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
http://mindireland.org/events-2023/raffle-parking/booking എന്ന ലിങ്കിൽനിന്നു കാർ പാർക്കിംഗ് ടിക്കറ്റ് എടുക്കുന്ന എട്ടു ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വർണനാണയങ്ങൾ ആണ്.ചിൽഡ്രൻസ് ഹെൽത് ഫൌണ്ടേഷൻ ഓഫ് അയര്ലണ്ടിനുവേണ്ടി സംഘടിപ്പിക്കുന്ന മെഗാമേളയിൽ ഡബ്ലിൻ മേയർ, മന്ത്രിമാർ, നിരവധി കൗണ്ടി കൗൺസിലർമാർ, ഗാർഡ, ആംബുലൻസ് എന്നിവരെല്ലാം സന്നിഹിതരാവും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…