അയർലണ്ടിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായ ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ലെ ഡബ്ലിൻ ബാച്ചിലെ വിദ്യാർഥികളുടെ അരങ്ങേറ്റം നാളെ. ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 5.30 നാണ് ‘അരങ്ങേറ്റം-2022’ നടക്കുന്നത്.
ധന്യ കിരണിന്റെ ശിക്ഷണത്തിൽ പരിശീലിച്ച Ananya Sathya, Athira Ann Jacob , Acceline Beeings , Arlene Santhosh ,Amy Kalayil , Josephine Manikulam , Joshitha Peruri, Phargavi Shyamsundar , Sancia Ann Soju, Shruthi SivaKumar , Sreya Maria Saju, Seira Maria Soju എന്നിവരാണ് അരങ്ങേറുന്നത്.
കാണികൾക്ക് ഏറെ ആവേശം പകരാൻ അരങ്ങേറ്റത്തിനായി ലൈവ് ഓർക്കസ്ട്രയും ഒരുക്കിയിട്ടുണ്ട്. അയർലണ്ടിൽ ആദ്യമായാണ് ശാസ്ത്രീയ നൃത്ത അരങ്ങേറ്റ പരിപാടി ലൈവ് ഓർക്കസ്ട്രയോടെ വേദിയിൽ എത്തുന്നത്. കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയുമാണ് സ്വാതി ശേഷാദ്രിയാണ് ആലാപനം. മിരുഡങ്കിസ്റ്റ്: രാംകീരൻ ശിവസുബ്രഹ്മണ്യം, വയലിനിസ്റ്റ്: ജനുഷാൻ ശിവനേശകാന്തൻ (എംഇംഗ് കെമിക്കൽ എഞ്ചിനീയറിംഗ്) എന്നിവരും അണിനിരക്കുന്നു.
ഭരതനാട്യം, വീണ എന്നിവയിൽ പ്രശസ്ത അവതാരകയും അധ്യാപികയുമായ മജൂരിയാണ് മുഖ്യാതിഥിയായി എത്തുന്നത്. ജാഫ്‌ന യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎഫ്‌എയും, തഞ്ചാവൂർ തമിഴ് യൂണിവേഴ്‌സിറ്റിയിൽ എംഎ പൂർത്തിയാക്കിയ മജൂരി ഇപ്പോൾ ഭരതനാട്യത്തിൽ പിഎച്ച്‌ഡി ഗവേഷകയാണ്. കൂടാതെ വെസ്റ്റ് ലണ്ടൻ തമിഴ് സ്കൂളിൽ നൃത്ത അധ്യാപികയാണ്.വിദേശ മണ്ണിൽ അരങ്ങേറ്റത്തിന്റെ തനത് അവതരണത്തിന് സാക്ഷിയാകാൻ ഏവരെയും സ്വാഗതം ചെയ്യുകയാണ് ‘മുദ്ര’ .
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…