Ireland

വംശീയ അധിക്ഷേപം ഒഴിവാക്കാൻ അയർലണ്ടിൽ വിദേശ നഴ്‌സുമാർ ജോലിക്ക് പോകുന്നത് ഗ്രൂപ്പുകളായി

വംശീയമായ അധിക്ഷേപം ഒഴിവാക്കാൻ നഴ്‌സുമാർ ഇപ്പോൾ ജോലിസ്ഥലത്തേക്കും തിരിച്ചും ഗ്രൂപ്പുകളായി യാത്ര ചെയ്യുന്നുണ്ടെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏകദേശം 200 തവണ ആശുപത്രി ജീവനക്കാർ വംശീയ അധിക്ഷേപ സംഭവങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ കാണിക്കുന്നതായി INMO ചൂണ്ടിക്കാട്ടി. എച്ച്എസ്ഇ നൽകിയ കണക്കുകൾ പ്രകാരം, ജീവനക്കാരെ ലക്ഷ്യം വച്ചുള്ള വിവേചനം അല്ലെങ്കിൽ വംശീയ അധിക്ഷേപം എന്നിവയുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരികയാണ്, കഴിഞ്ഞ വർഷം ഇത് 59 ആയി ഉയർന്നു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

2021 ന്റെ തുടക്കം മുതൽ രേഖപ്പെടുത്തിയ 183 സംഭവങ്ങളിൽ ഭൂരിഭാഗവും ‘negligible’ എന്ന് തരംതിരിച്ചിട്ടുണ്ട്, 19 എണ്ണം മൈനർ സ്വഭാവമുള്ളതായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ജീവനക്കാരെ ബാധിക്കുന്ന ഏതൊരു സംഭവവും അസ്വീകാര്യമാണ് എന്ന് HSE പറഞ്ഞു. എന്നാൽ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മാറിയും സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ഐ‌എൻ‌എം‌ഒ പറഞ്ഞു. ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ കൂടുതൽ ദുഷ്ടമായ സാമൂഹിക ആക്രമണവും അക്രമവും ഉയർന്നുവരുന്നുവെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ദ പറഞ്ഞു. ഇത്തരം അക്രമാസക്തവും അതിക്ഷേപ പെരുമാറ്റവും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

എച്ച്എസ്ഇയിലെ മൊത്തം ജീവനക്കാരുടെ 15% ത്തിലധികം അന്താരാഷ്ട്ര തൊഴിലാളികളാണ്. എല്ലാ ജീവനക്കാരുടെയും സേവന ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നത് ഒരു മുൻ‌ഗണനയാണെന്ന് എച്ച്എസ്ഇ വക്താവ് പറഞ്ഞു. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നിരവധി സംഭവങ്ങൾ നടക്കുന്നതായി മൈഗ്രന്റ് നഴ്‌സസ് അയർലണ്ടിന്റെ ദേശീയ ചെയർപേഴ്‌സൺ വർഗീസ് ജോയ് പറഞ്ഞു. ഇത് ശാരീരിക ആക്രമണമായിരിക്കണമെന്നില്ല, ഒരു വാക്കാലുള്ള അഭിപ്രായം, ജോലി സ്ഥലങ്ങളിൽ നേരിടുന്ന വിവേചനം എന്നിവയും ഉൾപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

എഐ ഉപയോഗം കൂട്ടുന്നു; 5,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് Barclays

അയർലണ്ട് ഉൾപ്പെടെയുള്ള യൂറോപ്യൻ തൊഴിൽവിപണിയിലും ശ്രദ്ധ നേടുന്ന നിർണായക നീക്കവുമായി ബ്രിട്ടീഷ് ബാങ്കിങ് ഗ്രൂപ്പായ ബാർക്ലേസ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI),…

12 hours ago

അയർലണ്ടിന്റെ അഭിമാനമായി മലയാളി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ; യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഐറിഷ് പതാകയേന്തും

അയർലൻഡിലെ മലയാളി സമൂഹത്തിന് അഭിമാനമായി ബാഡ്മിന്റൺ താരം ഹന്ന ഷോച്ചൻ. 2026-ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ…

13 hours ago

അയർലണ്ടിൽ വായുമലിനീകരണം കാരണം പ്രതിവർഷം 1,500 മരണങ്ങൾ; മുന്നറിയിപ്പുമായി EPA

അയർലണ്ടിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, വായുമലിനീകരണം ഇപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ…

16 hours ago

ഡാളസിൽ വിജയദശമി ഉത്സവം ഒക്ടോബർ 24ന്; ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിക്കുന്നു

ഡാളസ് (ടെക്സസ്): ഹിന്ദു സ്വയംസേവക് സംഘ് ഡാളസ് ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വിജയദശമി ഉത്സവം 2026' ഒക്ടോബർ 24 ശനിയാഴ്ച ആഘോഷിക്കുന്നു.…

1 day ago

ടെക്സസിൽ 2026 മിഡ്‌ടേം തിരഞ്ഞെടുപ്പ് – ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഡാളസ്: വടക്കൻ ടെക്സസിൽ 2026-ലെ മിഡ്‌ടേം തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് (Early Voting) ഇന്ന് (ഒക്ടോബര് 19 നു) ആരംഭിച്ചതോടെ…

1 day ago

കെനിയയിൽ 190 കുട്ടികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസ്: കൾട്ട് നേതാവ് കുറ്റക്കാരൻ ശിക്ഷ നവംബർ 6-ന് പ്രഖ്യാപിക്കും

നെയ്‌റോബി: യേശുവിനെ കാണാമെന്ന പേരിൽ അനുയായികളുടെ കുട്ടികളെ നിർബന്ധിതമായി പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കെനിയൻ ക്രൈസ്തവ കൾട്ട് (സെറ്റ്) നേതാവ് പോൾ…

1 day ago