ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സമ്മേളനവും അതോടനുബന്ധിച്ചു നടന്ന മുൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്ന ചടങ്ങും വികാരനിർഭരമായ നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ ദിന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ.
ത്രിവർണ്ണ പതാകകൾ കൊണ്ട് നിറഞ്ഞു നിന്ന സമ്മേളന ഹാളിലേക്ക് വൈകുന്നേരം അഞ്ചു മുതൽ ഹൂസ്റ്റണിലുള്ള ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളായ 25 ൽ പരം മുൻ സൈനികർ എത്തിച്ചേർന്നു. തുടർന്ന് വിശിഷ്‌ഠാതിഥികളും എത്തിയപ്പോൾ ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു.
ഹൂസ്റ്റൺ ചാപ്റ്റർ വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു.
ഡോണ ജോസ് ദേശഭക്തി ഗാനമായ വന്ദേമാതരം ആലപിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി.
ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജ് സമ്മേളനം ഉത്‌ഘാടനം ചെയ്തു. മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ്) പ്രസിഡണ്ട് അനിൽ ആറന്മുള എന്നീ വിശിഷ്ടാതിഥികൾ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നല്കി.
നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങിന് നേതൃത്വം നൽകി
തുടർന്ന് ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളായ 25 ൽ പരം മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങു് തികച്ചും അഭിമാനകരവും ശ്രദ്ധേയവുമായിരുന്നു. 25 ൽ പരം വിമുക്ത ഭടന്മാരോടൊപ്പം അർപ്പണബോധത്തോടെ ഇന്ത്യയിലെ മിലിറ്ററി ഹോസ്പിറ്റലുകളിൽ സൈനികരെ ശുശ്രൂഷിക്കുവാൻ അവസരം ലഭിച്ച നഴ്സ്മാരെയും ആദരിക്കുന്നതിനും സാധിച്ചു.
ഓരോ മുൻ സൈനികരും വേദിയിലേക്ക് കടന്നു വന്ന് അവർ പ്രവർത്തിച്ച സൈന്യ വിഭാഗങ്ങളിലെ മേഖലകൾ പറഞ്ഞു സ്വയം പരിചയപ്പെടുത്തി. തുടർന്ന് വിശിഷ്ടാതിഥികളിൽ നിന്നും പൊന്നാടകൾ അവർ ഓരോരുത്തരും സ്വീകരിച്ചപ്പോൾ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് സദസ്സ് സാക്ഷ്യം വഹിച്ചത്. ബ്രിഗേഡിയർ മുതൽ വിവിധ സ്ഥാനങ്ങളിൽ സൈന്യത്തിൽ സേവനം ചെയ്തവർ ഹൂസ്റ്റനിൽ ഉണ്ടെന്നറിഞ്ഞപ്പോൾ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിമാനം കൊണ്ടു.
19 വർഷക്കാലം ഇന്ത്യയിലെ വിവിധ മേഖലകളിൽ കര സേനയിൽ ജോലി ചെയ്ത അനുഭവ പരിചയവുമായി എത്തിയ ഫിലിപ്പ് ഇലക്കാട്ടിനെ പൊന്നാട കൊടുത്ത് ആദരിച്ചപ്പോൾ മകനും മിസ്സോറി സിറ്റി മേയറുമായ റോബിൻ ഇലക്കാട്ട്, വികാരനിര്ഭരനായി, തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ഈ ചടങ്ങു സമ്മാനിച്ചതെന്ന് അഭിമാനത്തോടെ പറഞ്ഞു.
ഒഐസിസി യുഎസ്എ സതേൺ റീജിയൻ വൈസ് ചെയർമാൻ ജോയ് തുമ്പമൺ, റീജിയൻ വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, റീജിയൻ സെക്രട്ടറി ബിബി പാറയിൽ, ചാപ്ടർ ജോയിന്റ് ട്രഷറർ ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
സതേൺ റീജിയൻ വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു എംസിയായി പരി പാടികൾ നിയന്ത്രിച്ചു.
ഡോണാ ജോസ്, ക്രിസ്റ്റൽ റോസ്, സ്നേഹ സന്തോഷ്, റയാൻ സന്തോഷ്, ജനപ്രിയ പാണച്ചേരി എന്നീ കുട്ടികൾ ഇന്ത്യൻ, അമേരിക്കൻ ദേശീയ ഗാനങ്ങൾ പാടിയപ്പോൾ വർണശബളമായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു.
ആദരവ് ചടങ്ങിന്റെ കോർഡിനേറ്റർ ബിനോയ് ലൂക്കോസ് തത്തംകുളം നന്ദി പ്രകാശിപ്പിച്ചു.
റിപ്പോർട്ട് : ജീമോൻ റാന്നി
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…