കോവിഡ് -19 ന്റെ പുതിയ ഒമിക്രോൺ വേരിയന്റിന്റെ ആവിർഭാവം മുൻനിർത്തി പുതിയ യാത്രാ, ക്വാറന്റൈൻ നിയമങ്ങൾ അവതരിപ്പിച്ചു.
യാത്ര ചെയ്യാൻ പാടില്ലാത്തതായി കണക്കിലാക്കിയിട്ടുള്ള എല്ലാ രാജ്യങ്ങളെയും “ഷെഡ്യൂൾഡ് സ്റ്റേറ്റ്” ആയി ലിസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ Gov.ie-യിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. South Africa, Botswana, Eswatini, Lesotho, Mozambique, Namibia, Zimbabwe എന്നിവയാണ് ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളവ.
നവംബർ 29-നാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 14 ദിവസത്തേക്ക് ആരും ഈ ഏഴ് രാജ്യങ്ങളിലേക്ക് ചെയ്യുകയോ അയർലണ്ടിലേക്ക് ഈ രാജ്യങ്ങളിൽ നിന്നും കടക്കാനോ ശ്രമിക്കരുത്.
നയതന്ത്രജ്ഞരും നയതന്ത്രപ്രതിരോധശേഷിയുള്ളവരുആയിട്ടുള്ളവർ, ഗതാഗത തൊഴിലാളികൾ (അവരുടെ ചുമതലകൾ നിർവഹിക്കുന്ന സമയത്ത് യാത്ര ചെയ്യുകയാണെങ്കിൽ), ഐറിഷ്, EU പൗരന്മാരും അവരുടെ കുടുംബാംഗങ്ങളും ആയിട്ടുള്ളവർ, യുകെ പൗരന്മാർ, അയർലണ്ടിൽ താമസിക്കാനുള്ള അവകാശമുള്ളവർ (അല്ലെങ്കിൽ EUവിൽ സ്വതന്ത്ര സഞ്ചാരത്തിനുള്ള അവകാശമുള്ളവർ) എന്നിവയിൽ ഉൾപ്പെടുന്നവർക്ക് ചില ഇളവുകൾ ബാധകമാണ്.
ലിസ്റ്റുചെയ്ത ഏഴ് രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്ന എല്ലാവർക്കും പുതിയ ക്വാറന്റൈൻ നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ യാത്രക്കാരും ഡബ്ലിൻ എയർപോർട്ടിൽ എത്തിയതിന് ശേഷം 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ കഴിയേണ്ടതുണ്ട്. കൂടാതെ ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് നൽകുകയും ചെയ്യണം.
അടിയന്തര സാഹചര്യം, സംസ്ഥാനം വിടേണ്ടതായ ആവശ്യം, അല്ലെങ്കിൽ കോവിഡ്-19 ആർടി-പിസിആർ ടെസ്റ്റ് എടുക്കേണ്ടതായ സാഹചര്യം എന്നിവയ്ക്കായി മാത്രമേ ക്വാറന്റൈനിൽ കഴിയുന്നവർക്ക് പുറത്തുപോകാനാകൂ. ഒരു ഷെഡ്യൂൾ ചെയ്ത സംസ്ഥാനത്ത് നിന്ന് വരുന്ന എല്ലാ യാത്രക്കാരും 2, 8 ദിവസങ്ങളിൽ PCR ടെസ്റ്റ് നടത്തേണ്ടതുമുണ്ട്.9
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…