അയർലണ്ടിൽമലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്. പ്രമുഖ ബിസ്സിനസ്സ് ബ്രാൻഡുകളുടെ പേരിൽ ജോലി വാഗ്‌ദാനം ചെയ്തുള്ള തട്ടിപ്പ് വർധിക്കുന്നു. Arnotts എന്ന ഡബ്ലിനിലെ പ്രമുഖ ഫാഷൻ, ഹോം ഡെക്കർ കമ്പനിയുടെ പേരിൽ നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. Arnotts ന്റെ വ്യാജ വെബ്‌സൈറ്റിൽ പ്രോഡക്ടുകളുടെ റിവ്യൂ എഴുതുന്നതിനായി ഒരു മലയാളി വിദ്യാത്ഥിക്ക് ജോലി നൽകിയിരുന്നു. ജോലി ലഭിക്കുന്നതിനായി ആദ്യം ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരം വിദ്യാർത്ഥി പണം നൽകുകയും ചെയ്തു.
എന്നാൽ, വിദ്യാർത്ഥിക്ക് ലഭിക്കേണ്ട ശമ്പളം ഉൾപ്പെടെയുള്ള തുക നൽകിയില്ല. പിന്നീട് തുടരെ തുടരെ കൂടുതൽ പണം നൽകാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടു. .ഇത് നിരസിച്ച വിദ്യാർത്ഥിയോട് ക്രിപ്റ്റോകറൻസി കൺവെർട്ട് ചെയ്യാൻ സഹായിച്ചാൽ പണം നൽകാമെന്ന് അറിയിക്കുകയും ചെയ്തു. തട്ടിപ്പ് മനസിലാക്കിയ വിദ്യാർത്ഥി ഗാർഡയിൽ പരാതി നൽകി. എന്നാൽ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്ന് ഗാർഡ ഉദ്യോഗസ്ഥർ അറിയിച്ചു.
അയർലണ്ടിൽ എത്തുന്ന വിദേശ വിദ്യാർത്ഥികളെ ഇരകളാക്കാൻ വിവിധ തരത്തിലുള്ള തട്ടിപ്പ് സംഘങ്ങൾ സജീവമായി പ്രവർത്തിച്ചു വരികയാണ്. പാർട്ട് ടൈം ജോലികൾ, താമസം തുടങ്ങി വിവിധ മേഖലകളിൽ നിരവധി തട്ടിപ്പ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെടുന്നത്. ഇത്തരം തട്ടിപ്പുകൾക്കേൾക്കെതിരെ ജാഗ്രത പാലിക്കാൻ വിദേശ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കിടുന്നതിനു ആളുകളെ ആകർഷിക്കാൻ സ്‌കാമർമാർ പലപ്പോഴും പ്രമുഖ ബിസിനസ് ബ്രാൻഡുകളുടെ പേരുകൾ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക. സംശയം തോന്നിക്കുന്ന കോളുകൾ, മെസേജുകൾ എന്നിവ പരമാവധി ഒഴിവാക്കുക. ഔദ്യോഗിക വെബ്സൈറ്റുകൾ, നമ്പറുകൾ എന്നിവ വഴി മാത്രം ആശയവിനിമയം നടത്തുക.
കൂടുതൽ സഹായങ്ങൾക്ക് ഗാർഡയുമായി ബന്ധപ്പെടുക: 1800 666 111.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം. അർലണ്ടിന്റെ…
യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…