ഡബ്ലിൻ ; ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഓ സി ഐ) കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക് നൽകിയിട്ടുള്ള അവകാശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ഐഒസി / ഒഐസിസി അയർലണ്ട് ഘടകം ആവശ്യപ്പെട്ടു.
അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കഴിയുന്ന ഓ സി ഐ കാർഡുള്ള ഇന്ത്യക്കാരെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ നിയമം ഗവൺമെന്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം സമർപ്പിക്കുവാൻ ഐഒസി / ഒഐസിസി അയർലണ്ട് ഘടകം തീരുമാനിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് എം എം ലിങ്ക് വിൻസ്റ്റാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാൻജോ മുളവരിക്കൽ , ജോർജ് കുട്ടി, റോണി കുരിശിങ്കൽ പറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ജേക്കബ്, സുബിൻ ജേക്കബ് , ബേസിൽ ലെയ്ക്സ്ലിപ്, ജോർജ് കുരുവിള,തുടങ്ങിയവർ പങ്കെടുത്തു.
വാർത്ത റോണി കുരിശിങ്കൽ പറമ്പിൽ
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…