ഡബ്ലിൻ: 2023 ജനുവരി,സെപ്റ്റംബര്‍ ഇന്‍ ടേക്കുകളിലേക്ക് പ്രവേശനത്തിനായി 5000ലേറെ ഇന്ത്യന്‍ വിദ്യാര്‍ഥികൾ അയർലണ്ടിലെത്തുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അയര്‍ലണ്ട് രണ്ട് വര്‍ഷത്തെ സ്റ്റേ ബാക്ക് ഓപ്ഷനും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്‍ജിനീയറിംഗ്, കമ്പ്യൂട്ടിംഗ്, ബിസിനസ്, നഴ്സിംഗ്, സോഷ്യല്‍ സയന്‍സസ് എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട കോഴ്സുകൾ. എന്നാൽ എ ഐ, അഗ്രി-ടെക്, ഡാറ്റാ അനലിറ്റിക്സ്, ഫിന്‍-ടെക്, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ടെക്നിക്കല്‍ കോഴ്‌സുകളോടും അടുത്തകാലത്തായി താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ട്. എഡ്യുക്കേഷന്‍ അയര്‍ലണ്ടും പ്രൈവറ്റ് കമ്പനികളും നടത്തുന്ന നടത്തുന്ന വിദ്യാഭ്യാസ മേളയിലൂടെ മാത്രം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകളില്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. നവംബറില്‍ നടത്തിയ മേളയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. മേളയിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിസ പ്രോസസ്സിംഗ് മുതല്‍ പ്രോഗ്രാമുകള്‍, ഇന്‍ടേക്കുകള്‍, ഓഫറുകള്‍, കാമ്പസ് ലൈഫ്, താമസം, അന്താരാഷ്ട്ര വിദ്യാര്‍ഥി പിന്തുണ, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയെക്കുറിച്ചെല്ലാം പൂർണ്ണമായ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്.
എന്നാൽ കൂടുതല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്നും കോളജുകളെയും യൂണിവേഴ്‌സിറ്റികളെയും തടയണം എന്നാവശ്യപ്പെട്ട് വിവിധ സാമൂഹ്യസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അയര്‍ലണ്ടില്‍ താമസസൗകര്യത്തിന്റെ അഭാവം രൂക്ഷമാകുന്നതിനാലാണ് സാമൂഹ്യ സംഘടനകൾ ഇങ്ങനെ ഒരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. കഴിഞ്ഞ ജനുവരി, സെപ്റ്റംബര്‍ മാസങ്ങളില്‍ എവിടെ എത്തിച്ചേര്‍ന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ഇനിയും മതിയായ താമസ സൗകര്യം ലഭിക്കാതെ അലയുന്നത്. അയര്‍ലണ്ടില്‍ ആകെയുള്ള മുപ്പത് ശതമാനത്തോളം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് വേണ്ട സുരക്ഷയും സൗകര്യവും അയര്‍ലണ്ടിന് ഏര്‍പ്പെടുത്താനായില്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തണമെന്നാണ് ഇപ്പോള്‍ ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ലഭ്യമാക്കുന്ന വിഷയത്തില്‍ കോളജ് അധികൃതര്‍ ഉറപ്പു നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അയര്‍ലണ്ട് തിരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്മാറണമെന്ന് എംബസിയും ഇന്ത്യൻ സര്‍ക്കാരും നിർദ്ദേശിക്കണമെന്ന ആവശ്യമാണ് ഇപ്പൊൾ പ്രധാനമായും ഉന്നയിക്കപ്പെടുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…