അയര്‍ലണ്ടിലെ ആശുപത്രികളിലെ രോഗികളുടെ തിരക്ക് അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ ജോലി ഉപേക്ഷിക്കാൻ നഴ്‌സുമാര്‍ നിര്‍ബന്ധിതരാകുമെന്ന് Irish Nurses and Midwives Organisation (INMO) നൽകി. പല രോഗികളും ട്രോളികളിലാണ് ഇപ്പോൾ ചികിത്സ തേടുന്നത്. വരും മാസങ്ങളില്‍ ഈ തിരക്കുമൂലമുള്ള പ്രശ്‌നം രൂക്ഷമായേക്കുമെന്നും INMO ചൂണ്ടിക്കാട്ടി. INMO റിപ്പോര്‍ട്ട് പ്രകാരം മെയ് മാസം തുടങ്ങിയ ശേഷം 5,262 രോഗികളാണ് ട്രോളികളില്‍ ചികിത്സ തേടിയത്. 2021-ലെ ഇതേ സമയത്തെ അപേക്ഷിച്ച് 68% കൂടുതലാണിത്.
INMO നടത്തിയ സര്‍വേയില്‍ 30% നഴ്‌സുമാരാണ് ഈ പ്രതിസന്ധി കാരണം ജോലി വിടുന്നതിനെപ്പറ്റി ആലോചിക്കുന്നതായി വെളിപ്പെടുത്തിയത്. അടുത്ത 12 മാസത്തിനിടെ വേറെ ജോലിയിലേയ്ക്ക് മാറാന്‍ ആലോചിക്കുന്നതായും പ്രതികാരങ്ങളുണ്ടായി. സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും ഓരോ ആശുപത്രികളെയും പ്രത്യേകം പരിഗണിച്ചാണ് തിരക്ക് നിയന്ത്രിക്കേണ്ടതെന്നും Enhanced Nurse Salary അടക്കം നേരത്തെ അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കണമെന്നും INMO വ്യക്തമാക്കി. തണുപ്പുകാലം വരെ ഈ തിരക്ക് തുടരുന്ന സ്ഥിതി അംഗീകരിക്കാനാകില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…