ഡബ്ലിന്‍: 100,000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും അഫോര്‍ഡബിള്‍ ഭവന പദ്ധതി പ്രകാരം വീടുകള്‍ വാങ്ങാനുള്ള അനുമതി നല്‍കിയതായി ഐറിഷ് സര്‍ക്കാര്‍ അറിയിച്ചു. അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടിന് കീഴില്‍ ഏകദേശം 550 വീടുകള്‍ വിതരണം ചെയ്യുന്നതിനായി ഈ വര്‍ഷം മാത്രം 60 മില്യണ്‍ യൂറോ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ അംഗീകരിച്ച ചട്ടങ്ങളിലാണ് 100,000 യൂറോ വരെ വരുമാനമുള്ളവരെ കൂടി അഫോര്‍ഡബിള്‍ സ്‌കീമിലുള്ള വീട് വാങ്ങാനായി യോഗ്യരാക്കാന്‍ അനുവദിച്ചത്.
ഭാവിയില്‍ പദ്ധതി വിപുലീകരിക്കുന്നതിനായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ വഴി പലിശ രഹിത ഇക്വിറ്റി ഓഹരി നല്‍കുമെന്നും. കൗണ്‍സിലുകള്‍ ഡവലപ്പര്‍മാര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലവും സര്‍വീസ് സൈറ്റുകളും നല്‍കുമെന്നും സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച നയരേഖ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ചെലവുകള്‍ വഹിക്കാന്‍ ഭവന വകുപ്പില്‍ നിന്ന് സബ്സിഡി ലഭിക്കും. ഇതോടെ അയര്‍ലണ്ടിലെ നഴ്സുമാരുടെ കുടുംബങ്ങള്‍ അടക്കമുള്ളവര്‍ക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമില്‍ അപേക്ഷിക്കാനായേക്കും. പ്രാദേശിക കൗണ്‌സിലുകളുടെ പിന്തുണയോടെ 2026 ഓടെ 7,550 അഫോര്‍ഡബിള്‍ വീടുകള്‍ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായി വകുപ്പ് അറിയിച്ചു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…