gnn24x7

100,000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും ഇനി വീടുകള്‍ വാങ്ങാം

0
350
gnn24x7

ഡബ്ലിന്‍: 100,000 യൂറോ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കും അഫോര്‍ഡബിള്‍ ഭവന പദ്ധതി പ്രകാരം വീടുകള്‍ വാങ്ങാനുള്ള അനുമതി നല്‍കിയതായി ഐറിഷ് സര്‍ക്കാര്‍ അറിയിച്ചു. അഫോര്‍ഡബിള്‍ ഹൗസിംഗ് ഫണ്ടിന് കീഴില്‍ ഏകദേശം 550 വീടുകള്‍ വിതരണം ചെയ്യുന്നതിനായി ഈ വര്‍ഷം മാത്രം 60 മില്യണ്‍ യൂറോ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഭവന മന്ത്രി ഡാരാ ഒബ്രിയന്‍ അംഗീകരിച്ച ചട്ടങ്ങളിലാണ് 100,000 യൂറോ വരെ വരുമാനമുള്ളവരെ കൂടി അഫോര്‍ഡബിള്‍ സ്‌കീമിലുള്ള വീട് വാങ്ങാനായി യോഗ്യരാക്കാന്‍ അനുവദിച്ചത്.

ഭാവിയില്‍ പദ്ധതി വിപുലീകരിക്കുന്നതിനായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ പ്രാദേശിക കൗണ്‍സിലുകള്‍ വഴി പലിശ രഹിത ഇക്വിറ്റി ഓഹരി നല്‍കുമെന്നും. കൗണ്‍സിലുകള്‍ ഡവലപ്പര്‍മാര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലവും സര്‍വീസ് സൈറ്റുകളും നല്‍കുമെന്നും സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച നയരേഖ വ്യക്തമാക്കുന്നു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവരുടെ ചെലവുകള്‍ വഹിക്കാന്‍ ഭവന വകുപ്പില്‍ നിന്ന് സബ്സിഡി ലഭിക്കും. ഇതോടെ അയര്‍ലണ്ടിലെ നഴ്സുമാരുടെ കുടുംബങ്ങള്‍ അടക്കമുള്ളവര്‍ക്ക് അഫോര്‍ഡബിള്‍ ഹൗസിംഗ് സ്‌കീമില്‍ അപേക്ഷിക്കാനായേക്കും. പ്രാദേശിക കൗണ്‌സിലുകളുടെ പിന്തുണയോടെ 2026 ഓടെ 7,550 അഫോര്‍ഡബിള്‍ വീടുകള്‍ വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നതായി വകുപ്പ് അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here