ഡബ്ലിൻ : ദൈവസ്നേഹത്തിലും സഹോദരസ്‌നേഹത്തിലും അധിഷ്ഠിതമായ ധാർമ്മിക ജീവിതത്തിലൂടെ, ആത്മീയ വ്യക്തിത്വമുള്ള കുടുംബജീവിതമാണ് പിതൃവേദിയുടെ ലക്ഷ്യമെന്ന് അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു. അയർലണ്ട് സീറോ മലബാർ സഭയിലെ പിതൃവേദിയുടെ പാരിഷ്, റീജിയണൽ ഭാരവാഹികളുടെ സൂം മീറ്റിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. അയർലണ്ടിലെ പിതൃവേദിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാൻ എല്ലാ കുർബാന സെൻ്ററുകളിലും യൂണിറ്റുകൾ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അയർലണ്ട് സീറോ മലബാർ ഫാമിലി അപ്പസ്തൊലേറ്റ് സെക്രട്ടറി അൽഫോൻസ ബിനു ആമുഖപ്രസംഗം നടത്തി.
യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : തോംസൺ തോമസ്
വൈസ് പ്രസിഡണ്ട് : രാജു കുന്നക്കാട്ട്.
സെക്രട്ടറി : ഫ്രാൻസീസ് ജോസഫ്
ജോയിന്റ് സെക്രട്ടറി : റോജി സെബാസ്റ്റ്യൻ.
ട്രഷ്രറർ : ബിനു തോമസ്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം : ജിയോ ജോസ്.
റിപ്പബ്ലിക് ഓഫ് അയർലൻഡും വടക്കൻ അയർലണ്ടും ആണ് നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പ്രവർത്തന പരിധിയിൽ ഉള്ളത്.
By BIJU NADACKAL
അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…
അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…
ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…
പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…
പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…