Ireland

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പോലീസ് നടപടി ജനാധിപത്യവിരുദ്ധം: ഐഒസി അയർലണ്ട്

ഡബ്ലിൻ: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ. സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും എതിരേ കേന്ദ്രസേനയും ഡൽഹി പോലീസും സ്വീകരിച്ച നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ജനാധിപത്യ അവകാശങ്ങൾ വിനിയോഗിച്ച് സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും എതിരായ ഇത്തരം നടപടികൾ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പ്രതിഷേധാവകാശത്തിന്റെയും ലംഘനമാണെന്നും, ഇത് ജനാധിപത്യ മൂല്യങ്ങൾക്കെതിരായ കടന്നാക്രമണമാണെന്നും ഐഒസി അയർലണ്ട് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹാരം കാണുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ജനാധിപത്യവും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള എല്ലാ സമാധാനപരമായ പോരാട്ടങ്ങൾക്കും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ പൂർണ ഐക്യദാർഢ്യവും പിന്തുണയും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.

വാർത്ത: റോണി കുരിശിങ്കൽപറമ്പിൽ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

Sub Editor

Recent Posts

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്;  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

10 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

12 hours ago

SSE Airtricity വൈദ്യുതി-ഗ്യാസ് നിരക്കുകൾ ഉയർത്തും

ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…

14 hours ago

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

15 hours ago

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

20 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

20 hours ago