Ireland

ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും



ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും.  ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ്  (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925)  ഈവർഷത്തെ ധ്യാനം നടക്കുക. ഉച്ചക്ക്  പന്ത്രണ്ട് മുതൽ വൈകിട്ട് 6 വരെയാണ് ധ്യാനം. ധ്യാനം നടക്കുന്ന മൂന്നു ദിവസവും വിശുദ്ധ കുർബാനയ്ക്കും, ആരാധനക്കും, വചന പ്രഘോഷണത്തിനുമൊപ്പം കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ധ്യാനം നയിക്കുന്ന റവ. ഡോ. ജോസഫ് (റോയ്) കടുപ്പിൽ ഇന്ന് ഡബ്ലിനിൽ എത്തിച്ചേർന്നു.   പാലാ രൂപതാഗവും വടവാതൂർ പൗരസ്ത്യ വിദ്യാപീഠം പ്രഫസറുമാണ് ഫാ. ജോസഫ് (റോയ്) കടുപ്പിൽ.  രൂപതാ കുടുംബ കോടതിയിലെ അനുഭവസമ്പത്തും, ഷിക്കാഗോ രൂപത ഉൾപ്പെടെ പ്രവാസികളുടെ ഇടയിൽ പ്രവർത്തനപരിചയവുമുള്ള അച്ചൻ കുടുബനവീകരണ ധ്യാനങ്ങളും വിവാഹ ഒരുക്ക ക്ലാസുകളും നയിച്ചുവരുന്നു.


കുടുംബ നവീകരണ ധ്യാന ദിവസങ്ങളിൽ (2022 ഒക്ടോബർ 29.30,31)  വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ കുട്ടികൾക്കായി ധ്യാനം നടക്കും.  രാവിലെ 11:45 മുതൽ വൈകിട്ട്  6:15 വരെയാണ് ധ്യാനം നടക്കുക.

സീറോ മലബാർ സഭയുടെ യൂറോപ്യൻ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടറും പ്രസിദ്ധ ഗാന രചയിതാവുമായ  റവ. ഡോ. ബിനോജ് മുളവരിക്കലും യൂത്ത് ടീമുമാണ് ധ്യാനം നയിക്കുക. കുട്ടികളുടെ ധ്യാനത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ  ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ (www.syromalabar.ie) പി.എം.എസ് വഴി തുടരുന്നു.

ധ്യാന ദിവസങ്ങളിൽ ഡബ്ലിനിലെ മറ്റു കുർബാന സെൻ്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.
കുടുംബ നവീകരണ ധ്യാനത്തിലേയ്ക്ക് ഏവരേയും ഒരിക്കൽകൂടി സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭാ നേതൃത്വം അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

6 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

18 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

20 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago