ഡബ്ലിൻ : അയർലണ്ടിൽ അവശ്യസാധനങ്ങളുടെ വില വർധിക്കുന്നത് പണപ്പെരുപ്പ നിരക്കിന്റെ ഇരട്ടി വേഗത്തിലാണെന്ന് യൂറോസ്റ്റാറ്റ് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നതെന്നാണ് റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ജൂലൈ വരെയുള്ള കാലയളവിൽ ഭക്ഷ്യവസ്തുക്കളുടെ വില 8.6 ശതമാനമാണ് കൂടിയത്. ഈ വിലക്കയറ്റം പണപ്പെരുപ്പത്തിന്റെ തോതുയർത്തുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ മാസം 0.2 ശതമാനവും ഒരു വർഷത്തിനുള്ളിൽ 8.6 ശതമാനവും വർധിച്ചതായി സിഎസ്ഒയും യൂറോസ്റ്റാറ്റും സാക്ഷ്യപ്പെടുത്തുന്നു. യൂറോസോണിലാകെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 5.5 ശതമാനമായിരുന്നു. ഊർജ്ജ വില ഈ മാസം 0.2% വർധിച്ചെങ്കിലും കഴിഞ്ഞ വർഷത്തെ വിലയുമായി നോക്കുമ്പോൾ 1.3% കുറഞ്ഞതായും യൂറോ സ്റ്റാറ്റും സി എസ് ഒയും പറയുന്നു. എന്നാൽ ചെറുകിട കമ്പനിയായ പൈനർജി മാത്രമാണ് ഈ വർഷം വില കുറച്ചതെന്നും റിപ്പോർട്ടുണ്ട്. മറ്റ് വൻകിട കമ്പനികളെല്ലാം വൈദ്യുതി, ഗ്യാസ് എന്നിവയുടെ വില കുറയ്ക്കാൻ ഇനിയും തയ്യാറായിട്ടില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ മൊത്തത്തിലുള്ള വിലനിലവാരത്തിൽ 4.6% വർധനവുണ്ടായപ്പോഴാണ് ഭക്ഷ്യസാധനങ്ങളുടെ വിലയിൽ ‘ഡബിൾ പ്രമോഷൻ’ ഉണ്ടായതെന്നതും ശ്രദ്ധേയം. മോർട്ട്ഗേജ് ചെലവുകൾ ഇതിൽ ഉൾപ്പെടുന്നില്ല താനും. അതിനാൽ സി എസ് ഒ കണക്കിനേക്കാൾ കുറഞ്ഞ നിരക്കാണ് യൂറോസ്റ്റാറ്റ് റിപ്പോർട്ടിലുള്ളതെന്നാണ് കരുതുന്നത്. ഗതാഗതച്ചെലവുകളിൽ ഈ മാസം 1.3% വർധിച്ചെങ്കിലും ജൂലൈ വരെയുള്ള 12 മാസങ്ങളിൽ 4.1 ശതമാനം കുറവുണ്ടായതായി സി എസ് ഒ പറയുന്നു.
യൂറോപ്യൻ യൂണിയൻ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസ്
റിപ്പോർട്ടിലെ ഡാറ്റകളനുസരിച്ച് ജൂലൈയിലെ വിലകൾ കഴിഞ്ഞ മാസത്തേക്കാൾ 0.2 ശതമാനം ഉയർന്നു.എനർജി, സംസ്കരിക്കാത്ത ഭക്ഷ്യ വസ്തുക്കൾ എന്നിവ ഒഴികെയുള്ളവയുടെ പണപ്പെരുപ്പം, കഴിഞ്ഞ ജൂലൈ മുതൽ 5 ശതമാനം വർധിച്ചതായി റിപ്പോർട്ട് കണക്കാക്കുന്നു.ജൂണിലെ 5.7 ശതമാനത്തിൽ നിന്നാണ് ഇത് കുറഞ്ഞത്.
കഴിഞ്ഞ വർഷം അയർലണ്ടിലെ ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെയും സർവ്വീസുകളുടെയും വിലകൾ 4.6 ശതമാനം വർധിച്ചെന്നാണ് സി എസ് ഒ സമാഹരിച്ച ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസിന്റെ (എച്ച് ഐ സി പി) ഏറ്റവും പുതിയ ഫ്ളാഷ് എസ്റ്റിമേറ്റ് സൂചിപ്പിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…
ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…
സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…
വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…