Ireland

എസ്സൻസ് അയർലൻഡ് സംഘടിപ്പിച്ച “ക്യൂരിയോസിറ്റി’ 20” ൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

കഴിഞ്ഞ നവംബർ  മാസം  പ്രൈമറി -സെക്കണ്ടറി  തലങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കായി എസ്സെൻസ് അയർലൻഡ് സംഘടിപ്പിച്ച ശാസ്ത്ര ശില്പശാലയായ ക്യൂരിയോസിറ്റി ‘ 20 ൽ  വിജയികളായ വിദ്യാർത്ഥികൾക്കുള്ള  സെർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. അയർലണ്ടിൽ കോവിഡ് പ്രോട്ടോകോൾ നിലവിൽ ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ  സമ്മാനാർഹരായ കുട്ടികളുടെ ഭവനങ്ങളിൽ ഇവ എത്തിച്ചു നൽകുകയായിരുന്നു.
മത്സരത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും എസ്സന്‍സ് ഭാരവാഹികള്‍ അഭിനന്ദനങ്ങളറിയിച്ചു.

കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിയെടുക്കുന്നതിന്‌ എസ്സന്‍സ് പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുന്നുണ്ടെന്ന് മത്സരത്തില്‍  സമ്മനങ്ങള്‍ നേടിയ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

വിജയികളുടെ  പേരുവിവരങ്ങൾ ചുവടെ

Science Poster  -Primary

First – Brianna Susan Binu
Second – Prahaladh Pradeep
Third – Dave Jaison

Science Poster -Secondary

First – Aaron Roy
First – Angel Roy
Second – Nived Binu
Third – Amal Tomy

Science Article – Primary

First – Brianna Susan Binu
Second – Madhav Sandip Nambiar
Third – Prahaladh Pradeep

Science Article – Secondary

First – Nived Binu
Second – Amal Tomy
Third – Karthik Sreekanth

Science Project – Primary

First – Brianna Susan Binu
Second – Madhav Sandip Nambiar
Third – Prahaladh Pradeep

Science Project – Secondary

First – Nived Binu
Second – Alan Tomy
Third – Steve Santhosh

Science Quiz – Primary

First – Brianna Susan Binu
Second – Sidharth Biju
Third – Madhav Sandip Nambiar

Science Quiz – Secondary

First – Seya Sen
First – Anjika Nayak
Second – Katik Sreekanth
Third – Joel Saiju

ക്യൂരിയോസിറ്റി ’21  ഹാലോവീൻ അവധിക്കു ശേഷം  നവംബർ മാസം നടക്കും.എല്ലാ വർഷവും  വിവിധ സയൻസ് വിഷയങ്ങളിൽ പ്രൊജക്ടുകൾ, പോസ്റ്റർ ഡിസൈനിങ്, സെമിനാർ, സയൻസ് ക്വിസ് എന്നിവയാണ് ക്യൂരിയോസിറ്റിയിൽ ഉൾപെടുത്താറുള്ളത്. ഹാലോവീനിൽ ലഭിക്കുന്ന അവധി ദിനങ്ങളിൽകുട്ടികൾക്കു ഇവ തയ്യാറാക്കാനുള്ള സമയം ലഭിക്കും. വിദ്യാർത്ഥികളിൽ നിന്നും  മാതാപിതാക്കളിൽ നിന്നും വലിയ തോതിലുള്ള പ്രതികരണവും പങ്കാളിത്തവും ഈ പരിപാടിക്ക് എല്ലാ വർഷവും ലഭിച്ചു വരുന്നു. വരും വർഷങ്ങളിലെ ക്യൂരിയോസിറ്റി എന്ന ഈ സയൻസ് വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ തങ്ങൾ ആകാംഷയോടെയും പ്രതീക്ഷയോടെയും കത്തിരിക്കുകയാണെന്ന് സമ്മാനർഹരായവർ അഭിപ്രായപ്പെട്ടു.


 ഈ വർഷത്തെ ക്യൂരിയോസിറ്റിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തുന്നതാണെന്നു  എസ്സെൻസ് ഭാരവാഹികൾ അറിയിച്ചു.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

7 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

8 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

10 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

11 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago