Ireland

പ്രൊഫസർ ടി. ജെ. ജോസഫിൻറെ പ്രഭാഷണം ജൂലൈ 11 ന് അയർലണ്ടിൽ

മലയാളത്തിൽ ഇറങ്ങിയ പുസ്തകങ്ങളിൽ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് സെല്ലർ ആയിരുന്നു “അറ്റുപോകാത്ത ഓർമ്മകൾ’ . ഒരു ഓർമ്മക്കുറിപ്പ് ഇത്രയധികം ആളുകൾ വായിക്കണമെങ്കിൽ അതിനു പിന്നിൽ ഉണ്ടായ സംഭവം കേരളത്തെ അത്രയധികം ആഴത്തിൽ സ്പർശിച്ചിട്ടുണ്ടാവണം.
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ജോസഫ് മാഷിൻറെ കൈവെട്ട്.

അദ്ദേഹം തയ്യാറാക്കിയ ഒരു ചോദ്യപേപ്പറിൽ മുഹമ്മദ് എന്ന പേരായ ഒരു കഥാപാത്രം ഉണ്ടായിരുന്നു. മുഹമ്മദ് എന്ന പേര് പ്രവാചകൻറെ പേരാണ് അതിനാൽ ആ പേര് ഉപയോഗിച്ച് ചീത്ത വിളിക്കുന്ന ഭാഗം പ്രവാചകനെ ചീത്ത വിളിച്ചതാണ് എന്ന് വരുത്തി അദ്ദേഹത്തിൻറെ കൈകൾ വെട്ടി മാറ്റുകയായിരുന്നു.
തുടർന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ സാമൂഹ്യ മാധ്യമങ്ങൾ വരെ ഈ വിഷയം ചർച്ച ചെയ്തു. ഇതിൻറെ പേരിൽ ജോസഫ് മാഷും കുടുംബവും അതിക്രൂരമായ രീതിയിൽ പീഡനങ്ങൾ സഹിക്കേണ്ടി വന്നു. രാഷ്ട്രീയപാർട്ടികൾ മുതൽ മതങ്ങൾ വരെ ഈ കൈവെട്ട് നടത്തിയ ആൾക്കൂട്ടത്തിന് പരസ്യമായും രഹസ്യമായും പിന്തുണ കൊടുത്തിരുന്നു. അവസാനം അദ്ദേഹത്തിൻറെ പ്രിയ പത്നിയുടെ ജീവിതം പോലും ബലിയായി നൽകേണ്ടി വന്നു.
ഒരുപക്ഷേ ഇനി ഇത്തരമൊരു സംഭവം കേരളത്തിൽ ആവർത്തിക്കാതിരിക്കത്തക്കവിധം മനുഷ്യമനസാക്ഷിയെ അത് തട്ടിയുണർത്തി. ഇനി കേരളത്തിൽ ഒരു വർഗീയ അതിക്രമം ഉണ്ടാവാതിരിക്കട്ടെ എന്ന് നമുക്ക് ആശിക്കാം. അങ്ങനെ ഉണ്ടായാൽ അതിന് പിന്നിലെ ജോസഫ് മാഷിൻറെ വേദനയും സഹനവും മലയാളിക്ക് മറക്കാൻ പറ്റില്ല.
എസൻസ് ഗ്ലോബൽ അയർലൻഡ് സംഘടിപ്പിക്കുന്ന ‘Iressense 22″ എന്ന പരിപാടിയിൽ സംസാരിക്കാൻ പ്രൊഫ. ടി ജെ ജോസഫ് അയർലണ്ടിലെത്തുന്നു. താല റുവാ റെഡ് (താല സ്‌ക്വയർ ഷോപ്പിംഗ് സെൻററിന് മുൻവശം) ഓഡിറ്റോറിയത്തിൽ വച്ച് ജൂലൈ പതിനൊന്നാം തീയതി വൈകുന്നേരം 4.30 മുതൽ 8.30 വരെയുള്ള സെമിനാറിൽ അദ്ദേഹം സംസാരിക്കുന്നു.

പ്രൊഫ. ടി. ജെ ജോസഫിന് പുറമേ “മതമില്ലാത്ത ജീവനുകൾ” എന്ന വിഷയത്തിൽ സെബി സെബാസ്റ്റ്യനും, “നമ്മുടെ കൂട്ടർ” എന്ന വിഷയത്തിൽ പ്രിൻസും, “പുറപ്പാട് (Man, God and Religion)” എന്ന വിഷയത്തിൽ ടോമി സെബാസ്റ്റ്യനും സംസാരിക്കുന്നു.
വിശദവിവരങ്ങൾക്ക്:
Sebi 087 226 3917
Tomy 0879289885

എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

Sub Editor

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

17 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

18 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

22 hours ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago