കോർക്കിലെ ലൈറ്റ് റെയിൽ സർവീസിന്റെ റൂട്ട് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡ് (TII) വെളിപ്പെടുത്തി. നഗരത്തിന്റെ പടിഞ്ഞാറുള്ള ബാലിൻകോളിഗിൽ നിന്ന് കിഴക്കുള്ള മഹോൺ പോയിന്റിലേക്ക് സർവീസ് നടത്തും. പദ്ധതിക്ക് €2 ബില്യൺ മുതൽ €3 ബില്യൺ വരെ ചിലവ് വരുമെന്നും അംഗീകാരം ലഭിച്ച് നിർമ്മാണം പൂർത്തിയാകാൻ 10 വർഷമെടുക്കുമെന്നും TII കണക്കാക്കുന്നു.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
പദ്ധതിയെക്കുറിച്ചുള്ള പൊതുജനാഭിപ്രായം തേടും. മെയ് മാസത്തിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പദ്ധതിയെക്കുറിച്ചുള്ള നാല് ഓപ്പൺ ഡേ വിവര സെഷനുകൾ ടിഐഐ നടത്തും. പദ്ധതി മൂലം ബാധിക്കപ്പെട്ട ആളുകൾക്കും സംഘടനകൾക്കുമായി ലുവാസ് കോർക്ക് പ്രോജക്ട് ടീം നേരിട്ട് വിശദീകരണങ്ങൾ നടത്തുമെന്നും ടിഐഐ പറയുന്നു. ടിഐഐ, നാഷണൽ ട്രാൻസ്പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രസിദ്ധീകരിച്ച റൂട്ട് പ്രകാരം, നിർദ്ദിഷ്ട ലുവാസ് കോർക്കിൽ 27 സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. Munster Technological University, Cork University Hospital, University College Cork, Cork city centre, Kent Station, Cork Docklands, Páirc Uí Chaoimh, Blackrock, Mahon എന്നിവിടങ്ങളെ ബന്ധിപ്പിക്കും.ഈ പാത 18.6 കിലോമീറ്ററിലധികം നീളമുള്ളതാണ്. അടുത്ത 20 വർഷത്തിനുള്ളിൽ അയർലണ്ടിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായി കോർക്കിനെ മാറ്റാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിലധികം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ടിഐഐ ചൂണ്ടിക്കാട്ടുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…
അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …
അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…
ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…