തിരുവനന്തപുരം: നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24 വർഷത്തെ രാജൻ പി ദേവ് സ്മാരക പുരസ്കാരത്തിന് (നാടകം) രാജു കുന്നക്കാട്ടിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവ ഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞു പോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷം തോറും നൽകി വരുന്ന അവാർഡുകളിൽ ഒന്നാണ്, മലയാള നാടക, സിനിമാ രംഗത്തെ കുലപതിയായ രാജൻ പി ദേവിന്റെ പേരിൽ നൽകി വരുന്ന ഈ അവാർഡ്.
2024 മാർച്ച് 27 ന് തിരുവനന്തപുരം വിവേകാനന്ദ ഹാളിൽ വച്ചു നടക്കുന്ന ട്രസ്റ്റിന്റെ വാർഷികാഘോഷചടങ്ങിൽ നിരവധി കലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ ആയിരിക്കും പുരസ്‌കാരം സമ്മാനിക്കുന്നത്.
നാടകരചന, അഭിനയം, കവിതാ രചന, ആലാപനം തുടങ്ങിയ രംഗങ്ങളിലെ സമഗ്ര സംഭാവനക്കാണ് രാജു കുന്നക്കാട്ട് അവാർഡിന് അർഹമായത്. 19 വർഷമായി അയർലണ്ടിൽ താമസമാക്കിയ രാജു കോട്ടയം ജില്ലയിൽ ആനിക്കാട് സ്വദേശിയാണ്. കലാ, സാംസ്‌കാരിക പ്രവർത്തനത്തിന് 2007 ൽ അജ്‌മാൻ കേരളൈറ്റ്സ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ ‘പ്രവാസി രത്ന’ അവർഡിന് രാജു അർഹമായിട്ടുണ്ട്.
കേരള സാക്ഷരത മിഷൻ സ്റ്റേറ്റ് റിസോർസ് പേഴ്സൺ, പള്ളിക്കത്തോട് പഞ്ചായത്ത് അംഗം, വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരവേദി കേന്ദ്ര കമ്മിറ്റി അംഗമാണ്. റോം ഒരു നേർക്കാഴ്ച, അയർലൻഡിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCI
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…