Ireland

എസ്. എം. വൈ. എം. ഓൾ അയർലണ്ട് ഫുട്ബോൾ ടൂർണമെൻ്റ് , കോർക്ക് കിരീടം നിലനിർത്തി

അയർലണ്ട് : രണ്ടാമത്  ഓൾ അയർലൻഡ്  എസ്. എം. വൈ. എം  ഫുട്ബോൾ  ടൂർണമെൻ്റിൽ നിലവിലെ ചാമ്പ്യന്മാരായ കോർക്ക് കിരീടം നിലനിർത്തി. ഒന്നിനെതിരെ നാലുഗോളുകൾക്ക് കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഡബ്ലിൻ എ. ടീമിനെയാണ്.  പരാചയപ്പെടുത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപറമ്പിൽ വിതരണം ചെയ്തു.  

 

ശനിയാഴ്ച കോർക്കിലെ മാലോ ജി.എ.എ. സ്പോർട്ട്സ്  കോംപ്ലെക്സിൽ നടന്ന മത്സരങ്ങൾ ലിമറിക്ക് സീറോ മലബാർ കമ്യൂണിറ്റി വികാരി ഫാ. റോബിൻ തോമസ് ഉത്ഘാടനം ചെയ്തു. കോർക്ക് സീറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൺ കോക്കണ്ടത്തിൽ മത്സരം കിക്കോഫ് ചെയ്തു. മത്സരത്തിനു മുൻപായി ടീമംഗങ്ങൾക്ക് എസ്.എം.വൈ.എം അയർലണ്ട്   പ്രസിഡൻ്റ് സെറീന ജോയ്സ്  സത്യപ്രതിഞ്ഞ ചൊല്ലിക്കൊടുത്തു. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും യുവജനങ്ങൾ മാറ്റുരച്ച മത്സരങ്ങൾ കാണാൻ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു. 

മികച്ച അച്ചടക്കമുള്ള ടീമായി കോർക്ക് ബിയെ തിരഞ്ഞെടുത്തപ്പോൾ   ഫെയർ പ്ലേ അവാർഡ്  ബെൽഫാസ്റ്റ് ടീമിന് ലഭിച്ചു.  ടൂർണമെൻ്റിലെ  ടോപ് ഗോൾ സ്‌കോററായി നാലു  മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ ബെൽഫാസ്റ്റിൽ നിന്നുള്ള ഡോണാൾഡ്  ജോസഫാണ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള സമ്മാനത്തിനു  ഡബ്ലിൻ എയുടെ റിച്ചി കുഴിപ്പിള്ളിൽ  അർഹനായി.  

കോർക്കിൽ നിന്നുള്ള സെബിൻ സാബുവിന് ടൂർണമെൻ്റിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്  ലഭിച്ചു. ബെസ്റ്റ് എമേർജിങ്ങ് ടീമിനുള്ള സമ്മനം ഡബ്ലിൻ ബി ടീം കരസ്ഥമാക്കി.

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

2 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

14 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

16 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

22 hours ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago