Ireland

വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പ്; അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും

International School Sport Federation (ISF) സംഘടിപ്പിക്കുന്ന “വേൾഡ് സ്കൂൾ ക്രോസ് കൺട്രി ചാംപ്യൻഷിപ്പിൽ” അയർലണ്ടിനെ പ്രതിനിധീകരിച്ച് രണ്ട് മലയാളികളും. സാൻട്രിയിലെ അനിത് ചാക്കോ – സിൽവിയ ജോസഫ് ദമ്പതികളുടെ മകനായ അലിസ്റ്റർ അനിത്, സെന്റ് മാർഗരറ്റ്സിലെ ബിനോയ് – ടോംസി ദമ്പതികളുടെ മകനായ മെൽവിൻ ബിനോയ് എന്നിവരാണ് മെയ് 13-ന് നയ്റോബിയിൽ വച്ച് നടക്കുന്ന ചാംപ്യൻഷിപ്പിൽ അയർലണ്ടിനെ പ്രതിനിധീകരിക്കുന്ന ടീമിൽ ഉൾപ്പെട്ടിട്ടുള്ള മലയാളികൾ. ഇരുവരും Aidan’s CBS Whitehall സ്കൂൾ വിദ്യാർത്ഥികളാണ്. 

കോച്ചായ അലൻ ഒ’നീലിനൊപ്പം ടീം ഇന്ന് കെനിയയിലേയ്ക്ക് പുറപ്പെടും. ചാംപ്യൻഷിപ്പിന് മുമ്പ് കെനിയയിലെത്തുന്ന സംഘം, നയ്റോബിയിൽ കെനിയയിലെ ഐറിഷ് അംബാസഡറുടെ വസതി സന്ദർശിക്കും.

13 മുതൽ 18 വയസ് വരെ പ്രായക്കാരായ വിദ്യാർത്ഥികളാണ് ചാംപ്യൻഷിപ്പിലെ വിവിധ സ്പോർട്സ് മത്സരങ്ങളിലായി പങ്കെടുക്കുക. ഇത്തവണത്തെ ചാംപ്യൻഷിപ്പിൽ ലോകമെമ്പാടുനിന്നുമുള്ള 450 അത്‌ലറ്റുകളാണ് പങ്കെടുക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

2 mins ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

7 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

19 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

21 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

22 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

22 hours ago