അയർലണ്ടിലെ പ്രമുഖ സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ ശൃംഘ ലയുടെ ഉടമസ്ഥതയിലുള്ള നിരവധി റെസിഡൻഷ്യൽ ഫെസിലിറ്റീകളിലെ രോഗികൾക്ക് ലഭിക്കുന്ന പരിചരണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തി ആർടിഇ ഇൻവെസ്റ്റിഗേറ്റ്സ് ഡോക്യൂമെന്ററി. മുമ്പ് ഓർപിയ എന്നറിയപ്പെട്ടിരുന്ന Emeis Ireland, 2022 ൽ ഐറിഷ് വിപണിയിൽ പ്രവേശിച്ചതിനുശേഷം രാജ്യത്തുടനീളം 27 നഴ്സിംഗ് ഹോമുകൾ നടത്തുന്നു. ശൃംഖലയുടെ ബ്രാൻഡിന് കീഴിലുള്ള രണ്ട് ഹോമുകളിലെ മോശം പെരുമാറ്റത്തെയും രീതികളെയും RTÉ ഡോക്യൂമെന്ററി എടുത്തുകാണിക്കുന്നു.
Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
വടക്കൻ ഡബ്ലിനിലെ ഗ്ലാസ്നെവിനിലുള്ള ദി റെസിഡൻസ് പോർട്ട്‌ലോയിസ്, ബെനിവിൻ മാനർ എന്നീ രണ്ട് നഴ്‌സിംഗ് ഹോമുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ, പരിചരണ പിഴവുകളുടെയും വൃദ്ധജനങ്ങളോടുള്ള അവഗണനയുടെയും ഒന്നിലധികം ഉദാഹരണങ്ങൾ കണ്ടെത്തി. നിരവധി വിസിൽബ്ലോവർമാർ ഉന്നയിച്ച വിശദമായ ആശങ്കകളെത്തുടർന്ന്, ആർടിഇ ഇൻവെസ്റ്റിഗേറ്റ്സ് അന്വേഷണം നടത്തിയത്. ദുർബലരായ ആളുകൾക്ക് ആവശ്യമായ പരിചരണം നൽകാത്തതും, ഒരു സ്റ്റാഫിന്റെ മേൽനോട്ടത്തിൽ ധാരാളം താമസക്കാർ വരുന്നതും, രോഗികൾക്ക് ടോയ്‌ലറ്റുകൾ ഉപയോഗിക്കാനുള്ള അനുവാദം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഡോക്യുമെന്ററി എടുത്തുകാണിച്ചു.
ചില ജീവനക്കാർ ശരിയായ ലിഫ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഇൻകണ്ടിന്റൻസ് പാഡുകൾ പോലുള്ള ആവശ്യമായ ഇനങ്ങളുടെ കുറവുണ്ടെന്നും കാണിച്ചു. ഡോക്യൂമെന്ററി പുറത്ത് വന്നതോടെ Emeis Ireland ക്ഷമാപണം നടത്തി. പ്രോഗ്രാമിൽ ഉന്നയിക്കുന്ന പ്രശനങ്ങളിൽ രണ്ട് നഴ്സിംഗ് ഹോമുകളിലും സമഗ്രമായ അവലോകനം ആരംഭിച്ചതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണത്തിലെ കണ്ടെത്തലുകളിൽ വളരെയധികം ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പറഞ്ഞു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…