Ireland

വാട്ടർഫോർഡ് സെൻറ് മേരീസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ചിൽ വിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ

വാട്ടർഫോർഡ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ  ദൈവമാതാവിന്റെ ശൂനോയോ പെരുന്നാൾ (വാങ്ങിപ്പ് പെരുന്നാൾ )2023 ആഗസ്റ്റ് മാസം 26,27 (ശനി, ഞായർ )ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി ആചരിക്കുകയാണ്.
ഇരുപത്തിയാറ് ശനിയാഴ്ച വൈകുന്നേരം  പെരുന്നാള്‍ കൊടിയേറ്റവും തുടർന്ന് സന്ധ്യ നമസ്കാരവും 6:00 മണിക്ക് സുവിശേഷ പ്രസംഗവും  നടത്തുന്നതാണ്. പ്രധാന പെരുന്നാള്‍ ദിവസമായ ആഗസ്റ്റ്‌ ഇരുപത്തിഏഴാം തീയ്യതി ഞാറാഴ്ച രാവിലെ 9:15 ന് : പ്രഭാത പ്രാർത്ഥന ,9:45 ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ്‌ മോര്‍ അലക്സന്ത്രയോസ് തിരുമേനി വിശുദ്ധകുര്‍ബ്ബാന അർപ്പിക്കുകയും അനുഗ്രഹ പ്രഭാഷണം  നടത്തുന്നതുമാണ്.

തുടർന്ന് സണ്ടേസ്കൂൾ കുട്ടികൾക്കുള്ള  ഗ്രാജുവേഷൻ സെറിമണിയും സമ്മാനദാനവും നടത്തുന്നതാണ്. 12.45 ന് ഭക്തിനിർഭരമായ റാസാ, നേർച്ചവിളമ്പ്, ആദ്യഫല ലേലം, സ്നേഹവിരുന്ന് എന്നിവയും നടത്തുന്നതാണ്. 2.30 ന് പ്രാർത്ഥനയോടുകൂടെ പെരുന്നാൾ കൊടി ഇറക്കുന്നതോടെ ഈ വർഷത്തേ ശൂനോയോപെരുന്നാൾ സമാപിക്കും. പെരുന്നാൾ ശുശ്രൂഷകളും പെരുന്നാളിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യപരിപാടികളും വാട്ടർഫോർഡിലുള്ള സെ.പാട്രിക്ക് ചർച്ചിൽ വെച്ച് നടത്തപ്പെടുത്തുന്നുവെന്ന് ഫാ. ഡോ.ജോബിമോൻ സ്കറിയ (വികാരി) ,
ഫാ. ബിബിൻ ബാബു  (സഹ വികാരി).
ശ്രീ. ഗ്രേസ് ജേക്കബ് ജോൺ(ട്രസ്റ്റി) , 
ശ്രീ . സ്കറിയ ഈപ്പൻ ( സെക്രട്ടറി) എന്നിവർ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

കാബൂളിൽ പാകിസ്ഥാൻ്റെ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 400ഓളം പേർ

  കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ വക്താവ്. 250 ഓളം…

2 hours ago

ഹരിദാസിൻ്റെ ‘ഡാൻസാഫിൽ’ പുതിയ രൂപത്തിലും, ഭാവത്തിലും ഷൈൻ ടോം ചാക്കോ

രൂപത്തിലും, ഭാവത്തിലും, കഥാപാത്രത്തിൻ്റെ പുതുമയിലുമായി ഷൈൻ ടോം ചാക്കോ അരങ്ങുതകർക്കുന്ന ചിത്രമാണ് 'ഡാൻസാഫ് ' ഹരിദാസ് സംവിധാനം ചെയ്യുന്ന ഈ…

15 hours ago

Finglas Premier League 2026: മാർച്ച് 21ന് തുടക്കം; ഗ്രാൻഡ് ഫിനാലെ മാർച്ച്‌ 29ന്

ക്രിക്കറ്റ് പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന Finglas Premier League 2026 മാർച്ച് 21ന് തുടക്കമാകും. TITANS, STRIKERS, VIKINGS എന്നീ…

16 hours ago

സാൻജോയ്ക്കായുള്ള പബ്ലിക് ഫണ്ട് കളക്ഷനിൽ നോമിനി ഭാര്യ; ഗോ ഫണ്ട് പണം കൈമാറരുതെന്ന ആവശ്യം ശക്തം

സാൻജോ സുനിലിന്റെ മരണത്തിനു പിന്നാലെ ഗോ ഫണ്ട്‌ വഴി നടത്തിയ പബ്ലിക് ഫണ്ട് കളക്ഷനിൽ 21 ലക്ഷത്തിലധികം രൂപ സമാഹരിച്ചതയാണ്…

18 hours ago

ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാം; B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സ്

B&B Nursing Ltd ഒരുക്കുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിൽ നിങ്ങൾക്കും പങ്കെടുക്കാം. ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി…

21 hours ago

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

22 hours ago