Ireland

Decathlonന്റെ അയർലണ്ടിലെ മൂന്നാമത്തെ സ്റ്റോർ ഡബ്ലിനിലെ ക്ലെറിസ് ക്വാർട്ടറിൽ

ഗ്ലോബൽ സ്‌പോർട്‌സ് റീട്ടെയ്‌ലർ ഡെക്കാത്‌ലോൺന്റെ അയർലണ്ടിലെ മൂന്നാമത്തെ സ്റ്റോർ, ഡബ്ലിൻ സിറ്റി സെന്ററിലെ ഒ’കോണൽ സ്‌ട്രീറ്റിലെ ക്ലെറിസ് ക്വാർട്ടറിൽ തുറക്കും. ഈ വർഷം മധ്യത്തോടെ പുതിയ സ്റ്റോർ പ്രവർത്തനം ആരംഭിക്കും. 30,൦൦൦ ചതുരശ്രയടി വിസ്തൃതിയാണ് സ്റ്റോറിനുള്ളത്.ഇത് 30 വർഷത്തെ പാട്ടത്തിനാണ് കമ്പനി എറ്റെടുക്കുന്നത് വിവിധ മേഖലകളിലായി 50-ലധികം പുതിയ തൊഴിലവസരങ്ങളും പുതിയ സ്റ്റോറിൽ സൃഷ്ടിക്കപ്പെടും. ഡെക്കാത്‌ലോണിന് ഇതിനകം ഡബ്ലിനിലെ ബാലിമുണിൽ ഒരു ഷോപ്പുണ്ട്. കഴിഞ്ഞ വർഷം ലിമെറിക്കിൽ രണ്ടാമത്തെ സ്റ്റോർ ആരംഭിച്ചു.

യൂറോപ്യൻ റിയൽ എസ്റ്റേറ്റ് നിക്ഷേപ ഗ്രൂപ്പായ യൂറോപ്പയും അതിന്റെ പ്രാദേശിക പങ്കാളികളായ കോർ ക്യാപിറ്റലും ഓക്ക്മൗണ്ടും ചേർന്ന് ഡെക്കാത്‌ലോണുമായി കരാർ ഒപ്പിട്ടു. താഴത്തെ നിലയും ബേസ്‌മെന്റ് ഏരിയ യൂണിറ്റും പാട്ടത്തിനെടുക്കാനുള്ള പദ്ധതിയിൽ നിന്ന് ഫ്ലാനൽസ് പിൻമാറിയതിനെ തുടർന്നാണ് ഡെക്കാത്‌ലോനിന് അവസരം ലഭിച്ചത്. കോളനഡഡ് ഫെയ്‌ഡ്, ഇന്റേണൽ സ്റ്റെയർകെയ്‌സുകൾ, നവീകരിച്ച ക്ലെറിസ് ക്ലോക്ക് എന്നിവയുൾപ്പെടെ കെട്ടിടത്തിന്റെ ചരിത്രപരമായ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് ക്ലെറിസ് കെട്ടിടത്തിന്റെ പുനരുദ്ധാരണം കഴിഞ്ഞ വർഷം പൂർത്തിയായി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

2 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

17 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

18 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

20 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

20 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 days ago