സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു.
മെമ്പേഴ്സിൻറെ ശാരീരികവും മാനസികവുമായ പരിപാലനത്തിന് ഈ ചലഞ്ച് വളരെയേറെ സഹായകരമായി. വാട്ടർഫോർഡിൽ നടക്കുവാനും സൈക്കിളിങ്ങിനും മാത്രമായി നിർമ്മിച്ചിട്ടുള്ള Waterford Greenway, Dumore Cliff walk തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഈ ചലഞ്ചിന് കൂടുതൽ സഹായകമായി. 100 കിലോമീറ്റർ പൂർത്തിയായവർക്ക് മെഡൽ വിതരണം ചെയ്യുന്നതാണ്.
മെമ്പേഴ്സിന്‍റെ ആവശ്യപ്രകാരം ജൂൺ മുതൽ സെപ്റ്റംബർ വരെ 350 കിലോമീറ്റർ ചലഞ്ചുംകൂടി ആരംഭിച്ചു. മെയ് ഒന്നാം തീയതി തുടങ്ങിയ ചലഞ്ച് 31 തീയതിയാണ് അവസാനിച്ചത്.
77 ആളുകളാണ് ചലഞ്ചിൽ പങ്കെടുത്തത് അതിൽ 46 ആളുകൾ 100 കിലോമീറ്റർ പൂർത്തിയാക്കി . എല്ലാം മെമ്പേഴ്സുംകൂടി 6845km കിലോമീറ്റർ നാലാഴ്ച കൊണ്ട് നടന്നു. ചലഞ്ചിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ടും , ഷിജു ശാസ്താംകുന്ന്(പ്രസിഡണ്ട് ), ജോസ് മോൻ എബ്രഹാം (സെക്രട്ടറി), പിതൃവേദി കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.
വാക്കിംഗ് ചലഞ്ചിൽ നടക്കുന്നതിനിടെ
ഒപ്പിയെടുത്ത ഫോട്ടോകളിൽ , മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിച്ച ഫോട്ടോയും വിജയികളുടെ പേരും താഴെ ചേർക്കുന്നു..
ഒന്നാം സമ്മാനം Amith Pareman Sunny
രണ്ടാം സമ്മാനം രണ്ട് പേർക്ക് Joemol Josemon and Victor George.
മൂന്നാം സമ്മാനം
Nincy Goggy
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…