Ireland

Storm Éowyn: 130 കി. മീ വരെ വേഗതയിൽ കാറ്റ് വീശും; സ്കൂളുകൾക്ക് അവധി; പൊതുഗതാഗത സേവനങ്ങൾ റദ്ദാക്കി

അറ്റ്‌ലാൻ്റിക്കിന് മുകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശുകയും Éowyn കൊടുങ്കാറ്റ് ഇന്ന് അയർലണ്ടിൻ്റെ തീരത്ത് എത്താൻ സാധ്യതയുള്ളതിനാലും രാജ്യം മുഴുവൻ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലും വെള്ളിയാഴ്‌ച Met Eireann റെഡ് അലേർട്ട് നൽകി. റെഡ് അലർട്ടിന് കീഴിലുള്ള 26 കൗണ്ടികളിലെയും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാറ്റിനൊപ്പം കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടാകും. പ്രതികൂല കാലാവസ്ഥ പൊതുഗതാഗതത്തെയും ബാധിച്ചു. നാളെ പൊതുഗതാഗതം തടസ്സപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സ്റ്റാറ്റസ് റെഡ് വാണിംഗ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ ബസ്, ട്രാം, ട്രെയിൻ സർവീസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ലെന്ന് നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) അറിയിച്ചു.

ഇന്നലെ പുറപ്പെടുവിച്ച ചില കാലാവസ്ഥാ മുന്നറിയിപ്പുകളിൽ ചെറിയ മാറ്റങ്ങളുണ്ടായി. ക്ലെയറിനും ഗാൽവേയ്‌ക്കുമുള്ള സ്റ്റാറ്റസ് റെഡ് മുന്നറിയിപ്പ് പുലർച്ചെ 3 മണിക്ക് ആരംഭിക്കും. 11 മണി വരെ നിലവിലുണ്ട്.കാവൻ, ഡബ്ലിൻ, കിൽഡെയർ, ലാവോയിസ്, ലോംഗ്‌ഫോർഡ്, ലൗത്ത്, മീത്ത്, മോനാഗൻ, ഓഫാലി, റോസ്‌കോമൺ, ടിപ്പററി, വെസ്റ്റ്‌മീത്ത്, വിക്ലോ എന്നിവിടങ്ങളിൽ മുന്നറിയിപ്പ് രാവിലെ 6 മണി മുതൽ പ്രാബല്യത്തിൽ വരും, 11 മണിക്ക് വരെ തുടരും.ഡൊണഗലിനുള്ള സ്റ്റാറ്റസ് റെഡ് അലേർട്ട് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ നിലവിലുണ്ട്.Leitrim, Mayo, Sligo എന്നിവിടങ്ങളിൽ പുലർച്ചെ 4 മുതൽ ഉച്ചവരെ റെഡ് അലേർട്ടുണ്ട്. അതേസമയം Carlow, Cork, Kerry, Kilkenny, Limerick, Waterford, Wexford എന്നിവിടങ്ങളിലെ മുന്നറിയിപ്പിന് മാറ്റമില്ല. പുലർച്ചെ 2 മുതൽ രാവിലെ 10 വരെ നിലവിലുണ്ട്.

അയർലണ്ടിലുടനീളം കൊടുങ്കാറ്റ് ട്രാക്ക് ചെയ്യുന്നതിനാൽ പൊതുജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിക്കുന്നു. കൊടുങ്കാറ്റിനെ തുടർന്ന് നാളെ നടത്താനിരുന്ന എല്ലാ ഡ്രൈവിംഗ് ടെസ്റ്റുകളും റദ്ദാക്കിയതായി റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു.ബാധിക്കപ്പെട്ട ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴിയോ ടെക്‌സ്‌റ്റ് വഴിയോ അറിയിക്കും.കൊടുങ്കാറ്റിൻ്റെ വരവിനു മുന്നോടിയായി എല്ലാ നിർണായക ഇൻഫ്രാസ്ട്രക്ചറുകളും അവശ്യ സേവനങ്ങളും ഇപ്പോൾ എമർജൻസി മോഡിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നാഷണൽ എമർജൻസി കോർഡിനേഷൻ ഗ്രൂപ്പിൻ്റെ ചെയർ പറഞ്ഞു.

നാളെ രാവിലെ 2 മണി മുതൽ 10 മണി വരെ കെറിയിൽ സ്റ്റാറ്റസ് റെഡ് കാറ്റ് മുന്നറിയിപ്പ് നൽകി. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് രാത്രി 9 മണി മുതൽ നാളെ പുലർച്ചെ 3 മണി വരെ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് നിലവിലുണ്ട്.കനത്ത മഴ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ പുലർച്ചെ 2 മുതൽ വൈകുന്നേരം 5 വരെ രാജ്യവ്യാപകമായി പ്രത്യേക സ്റ്റാറ്റസ് ഓറഞ്ച് മുന്നറിയിപ്പ് നിലവിലുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

മിഷിഗണിലെ സിനഗോഗ് ആക്രമണം;  അക്രമി ഹിസ്ബുള്ള കമാൻഡറുടെ സഹോദരനെന്ന് ഇസ്രയേൽ

മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ…

17 mins ago

NorthWest 10K Charity Lunch Fundraiser Raised €1,333

The NorthWest 10K Charity Lunch Fundraiser, sponsored by GoMart Store and organised by the Autism…

1 day ago

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

2 days ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

2 days ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

2 days ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

2 days ago