Ireland

കാത്‌ലീൻ കൊടുങ്കാറ്റ്: അയർലണ്ടിൽ അതിശക്തമായ കാറ്റ്, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിൽ വീശുന്നതിനാൽ, അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് ഉൾപ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ രാജ്യമെമ്പാടും പ്രാബല്യത്തിലുണ്ട്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മണി വരെ സ്റ്റാറ്റസ്-ഓറഞ്ച് വിൻഡ് അലേർട്ട് നിലവിലുണ്ട്. ഗാൽവേയിലും മയോയിലും രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ മറ്റൊരു സ്റ്റാറ്റസ്-ഓറഞ്ച് വിൻഡ് അലേർട്ട് മുന്നറിയിപ്പ് നിലവിലുണ്ട്. രാത്രി 8 മണി വരെ രാജ്യവ്യാപകമായി സ്റ്റാറ്റസ്-യെല്ലോ വിൻഡ് അലേർട്ട് മുന്നറിയിപ്പ് നിലവിലുണ്ട്. ചില പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും മണിക്കൂറിൽ 70 മൈൽ വരെ വേഗത്തിൽ കാറ്റ്വീശും.

ദുഷ്‌കരമായ യാത്രാസാഹചര്യങ്ങൾ, മരങ്ങൾ കടപുഴകി വീഴൽ, ചില വൈദ്യുതി മുടക്കം, തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവയ്‌ക്ക് സാധ്യതയുള്ളതായി മെറ്റ് ഐറിയൻ മുന്നറിയിപ്പ് നൽകി. ജനങ്ങൾ തീരപ്രദേശങ്ങളിൽ നിന്നും മാറി നിൽക്കണമെന്ന് നാഷണൽ ഡയറക്ടറേറ്റ് ഫോർ ഫയർ ആൻഡ് എമർജൻസി മാനേജ്‌മെൻ്റ് (NDFEM) ദേശീയ ഡയറക്ടർ കീത്ത് ലിയോനാർഡ് അറിയിച്ചു. ആൻട്രിം, അർമാഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നീ കൗണ്ടികൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാറ്റ് മുന്നറിയിപ്പ് നൽകി. രാവിലെ 8 മുതൽ രാത്രി 10 വരെ മുന്നറിയിപ്പ് തുടരും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘ഭൂലോകം വെല്ലാനായിപോരണ സുൽത്താൻ’ ആട്-3 -യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…

14 hours ago

JUSTICE FOR SANJO SUNIL; നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും

ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…

16 hours ago

“അടയാളം” ഷോർട് ഫിലിം റിലീസ് മാർച്ച്‌ 20ന്

ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച്‌ 20ന് വൈകുന്നേരം 5 മണിക്ക്…

20 hours ago

ചെസ്സ് താരങ്ങളായ മലയാളി സഹോദരങ്ങൾക്ക് വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ ആദരം

ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…

21 hours ago

22 വർഷത്തെ ജയിൽവാസം; നിരപരാധിയെന്ന് കണ്ട് ടെക്സസ് സ്വദേശിനിയെ വിട്ടയച്ചു

ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…

2 days ago

ഡെമോക്രാറ്റിക് പ്രൈമറി; ഇൽഹാൻ ഒമറിനെതിരെ അഭിഭാഷക ജൂലി, പോരാട്ടം കൂടുതൽ കടുപ്പിക്കും

മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…

2 days ago