Ireland

അയർലണ്ട് സീറോ മലബാർ സഭയുടെ പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25ന് താലായിൽ

ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം ഏപ്രിൽ 25-ാം തീയതി ശനിയാഴ്ച താലായിൽ നടത്തപ്പെടുന്നു. ഡബ്ലിൻ റീജിയൻ ആതിഥേയത്വം വഹിക്കുന്ന ഈ മഹത്തായ വിശ്വാസ കലാമാമാങ്കം താലയിലെ സെൻ്റ് മാർക്ക് സ്കൂളിൽ അരങ്ങേറും. രാവിലെ 9 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.
അയർലണ്ടിലെ നാല് റീജിയണുകളിൽ മാർച്ച് മാസത്തിൽ സംഘടിപ്പിച്ച പ്രാഥമിക മത്സരങ്ങളിൽ വിജയിച്ച് ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ ഈ കലാമേളയിൽ ഏറ്റുമുട്ടും. വിവിധ പ്രായക്കാർക്കുള്ള ഏഴ് വിഭാഗങ്ങളിൽ 17 മത്സര ഇനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. വിശ്വാസവും ബൈബിൾ അറിവും കലാപരമായ കഴിവുകളുമായി സംയോജിപ്പിച്ച്, മുതിർന്നവർക്കും, യുവജനങ്ങൾക്കും കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയാണ് ഈ കലോത്സവം.

ബൈബിൾ അധിഷ്ഠിതമായ മൂല്യങ്ങൾ ജീവിതത്തിൽ കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം, സമൂഹത്തിൽ ആത്മീയ ഐക്യം വളർത്തുന്നതിനും ഈ കലോത്സവം നിർണായകമായ പങ്ക് വഹിക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാഷണൽ പാസ്റ്ററൽ കൗൺസിൽ, കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ്, , ഡബ്ലിൻ റീജിയണൽ കൗൺസിൽ, താല കുർബാന സെൻറർ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
വിശ്വാസവും കലയും കൈകോർക്കുന്ന ഈ മഹത്തായ സംഗമം, അയർലണ്ടിലെ സീറോ മലബാർ വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ സുപ്രധാനമായ നാഴികകല്ലാകുമെന്ന് വിലയിരത്തപ്പെടുന്നു.
ഏവരേയും ഈ കലോത്സവത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പബ്ലിക് ട്രാൻസ്‌പോർട്ട് നിരക്കിൽ ജനുവരി മുതൽ ശരാശരി 15% വർധന

അയർലണ്ടിലെ പൊതുഗതാഗത യാത്രക്കാർക്ക് അധിക ചെലവ് വരുത്തുന്ന പുതിയ നിരക്ക് ഘടനയ്ക്ക് National Transport Authority (NTA) അംഗീകാരം നൽകി.…

21 hours ago

ഈ വാരാന്ത്യം ‘Bethlehem Kudumba Unit’ കാണാം വെറും €4-ന്!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സന്തോഷവാർത്ത; സെപ്റ്റംബർ 5, 6 തീയതികളിലെ National Cinema Weekend-ന്റെ ഭാഗമായി പുതിയ മലയാളം ചിത്രം…

24 hours ago

അയർലണ്ടിൽ സിനിമാ പ്രേമികൾക്ക് വമ്പൻ ഓഫർ; വെറും €4-ന് സിനിമ കാണാം!

അയർലണ്ടിലെ സിനിമാ പ്രേമികൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ പ്രത്യേക സിനിമാ വാരാന്ത്യം. National Cinema Weekend-ന്റെ ഭാഗമായി രാജ്യത്തെ…

1 day ago

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീ പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം. …

2 days ago

ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേ പരിശീലനം ഉൾപ്പെടുത്തണമെന്ന് റോഡ് സുരക്ഷാ മന്ത്രി

അയർലണ്ടിലെ ഡ്രൈവിങ് ടെസ്റ്റിൽ മോട്ടോർവേയിലൂടെയുള്ള ഡ്രൈവിങ് പരിശീലനം ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് റോഡ് സുരക്ഷാ മന്ത്രി സീൻ കാനി. യഥാർത്ഥ മോട്ടോർവേ…

2 days ago

യൂറോപ്പിൽ ഭവന നിർമാണത്തിൽ അയർലണ്ട് ഒന്നാമത്; എങ്കിലും 4 ലക്ഷം വീടുകളുടെ കുറവ്

ഒരു വർഷത്തിൽ 1,000 പേർക്ക് 7.2 വീടുകൾ; എന്നാൽ ഒരു ദശാബ്ദത്തിലേറെ നീണ്ട ഭവന ക്ഷാമം ഇപ്പോഴും വെല്ലുവിളി ജനസംഖ്യാനുപാതത്തിൽ…

2 days ago