Ireland

വിശ്വാസ തീഷ്ണതയിൽ ആയിരങ്ങൾ പങ്കെടുത്ത അയർലണ്ട് സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം അവിസ്മരണീയമായി

അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനം ഭക്തിസാന്ദ്രമായി. അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ വിശ്വാസികൾ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ ബസലിക്കയിൽ   ദിവ്യബലി അർപ്പിച്ചു. കോവിഡിനു ശേഷം വിശ്വാസികൾ നിറഞ്ഞ് കവിഞ്ഞ നോക്ക് ബസലിക്കയിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോ മലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരുന്നു. അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, പിൽഗ്രിമേജ് കോർഡിനേറ്റർ  ഫാ. റോയ് വട്ടക്കാട്ട്, റീജണൽ കോർഡിനേറ്റേഴ്സ്  ഫാ. ജോസ് ഭരണികുളങ്ങര, ഫാ. പോൾ മോറേലി, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും ഫാ. ബാബു പരത്തേപതിക്കയ്ക്കൽ, ഫാ. ബിജോ ഞാളൂർ,  ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ,   ഫാ. റെജി ചെരുവൻകാലായിൽ,    ഫാ. ജോമോൻ കാക്കനാട്ട്,,  ഫാ. ജോഷി പാറോക്കാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ഷിൻ്റോ, ഫാ. ഇഗ്നേഷ്യസ് ബിജു, ഫാ. ഷോജി പുത്തെൻപുരയ്ക്കൽ, ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ഫാ. ബിനോജ് മുളവരിക്കൽ   എന്നിവരും സഹകാർമ്മികരായിരുന്നു.

ഓൾ അയർലണ്ട് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ  നാലാം ക്ലാസിലെ  ക്രിസ് പോൾ ഷിൻ്റോ (സോർഡ്സ് – ഒന്നാം റാങ്ക്) :   റിയോൻ സേവ്യർ,  അഗസ്റ്റസ് ബെനെഡിറ്റ് (സോർഡ്സ്
– രണ്ടാം റാങ്ക്) ,  തോമസീൻ ചുങ്കത്ത് (സോർഡ്സ് – മൂന്നാം റാങ്ക്)  എന്നീ കുട്ടികളേയും ഏഴാം ക്ലാസിൽ ഒന്നാം റാങ്ക് നേടിയ  അമൽ ഫ്രാൻസീസ് രാജേഷ് (ലൂക്കൻ), രണ്ടാം റാങ്കിനർഹയായ : റിയ രഞ്ചിത്ത് (ഗാൽവേ0
മൂന്നാം റാങ്ക് കിട്ടിയ : ഷോൺ സതീഷ് (ബ്ലാഞ്ചാർഡ്സടൗൺ) എന്നീ കുട്ടികളേയും, പത്താം ക്ലാസിലെ ആർലിൻ സന്തോഷ് (ബ്ലാക്ക്റോക്ക് –   ഒന്നാം റാങ്ക് ), അലൻ സോണി (താല – രണ്ടാം റാങ്ക്), അലീന മാഞ്ഞൂരാൻ റ്റോജോ (താല – മൂന്നാം റാങ്ക്) പന്ത്രണ്ടാം ക്ലാസിലെ  ജോസഫ് ജോൺസൻ (സോർഡ്സ് – ഒന്നാം റാങ്ക്), ക്രിസ്റ്റി മരിയ ബെൻ (നാവൻ – രണ്ടാം റാങ്ക്)
ഐറിൻ റാണി കുര്യൻ (ബെൽ ഫാസ്റ്റ് – മൂന്നാം റാങ്ക്) എന്നീ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

കഴിഞ്ഞ വർഷങ്ങളിൽ അയർലണ്ടിലെ ജൂനിയർ സേർട്ട്, ലീവിങ്ങ് സേർട്ട് പരീക്ഷകളിലും, നോർത്തേൻ അയർലണ്ടിലെ ജി.സി.എസ്.സി, എ – ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് വിതരണം ചെയ്തു.  അവാർഡിന് അർഹരായവർ

ജി. സി.എസ്. സി :  അനു മേരി ജോസഫ് (പോർട്ടാഡൗൺ)
എ – ലെവൽ : ആൻ മേരി ജോസഫ് (ഡെറി)
ജൂനിയർ സേർട്ട് :   ജോർജ്ജ് സി. കുര്യൻ (ബ്ലാഞ്ചാർഡ്സ്ടൗൺ)
ലീവിങ്ങ് സേർട്ട് :  ജോസഫ് ഷിബി, ഹന്ന മേരി മാത്യു (അത്തായി) മിഷ മെറിൻ മാത്യു (ഡൺ ഡാൽക്ക്), റോസ് റൈൻ (ഇഞ്ചിക്കോർ), കാതലീൻ മരിയ മിലാൻ (ബ്ലാഞ്ചാർഡ്സ്ടൗൺ

അഞ്ച് മക്കളുള്ള ഡബ്ലിനിലെ രാജൻ പൈനാടത്ത് തരിയൻ & സെലെറ്റി വർഗ്ഗീസ്, മാത്യു ജോസഫ് & ബിന്ദു മാത്യു,  വാട്ടർഫോർഡിലെ സിജോ ജോർഡി & ബിൻ്റ സിജോ, ക്ലോണമെലിലെ ജിന്നി ജോസ് & ജോസി ജോസ്, ലെറ്റർകെനിയിലെ വർഗ്ഗീസ് പോൾ & ബെൻസി വർഗ്ഗീസ് പോൾ   ദമ്പതികളുടെ  കുടുംബങ്ങളെ  തദ്ദവസരത്തിൽ ആദരിച്ചു.

വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ  വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു.  ലൂക്കൻ കുർബാനസെൻ്റർ ഒരുക്കിയ  കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.   SMYM ടീഷർട്ട് ധരിച്ച് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും കൊടികളേന്തിയ കുട്ടികളും ചെറുപുഷ്പം മിഷ്യൻ ലീഗ് പതാകയേന്തിയ കുഞ്ഞു മിഷനറിമാരും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും, അയർലണ്ടിലെ വിവിധ കുർബാന സെൻ്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും,  ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.  കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്‍റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.

ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ ലിസ്ബണിൽ നടക്കുന്ന  സീറോ മലബാർ യുവജന സംഗമം, ലോക യുവജന സംഗമം  എന്നിവ വിളംബരം ചെയ്ത്
സീറോ മലബാർ യൂത്ത് മൂവ്മെൻ്റ്   കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. 

ദിവ്യകാരുണ്യ ആരാധനയും, ജപമാലയും, ആഘോഷമായ  തിരുന്നാള്‍ ദിവ്യബലിയിയും, മാതൃസ്‌നേഹം വിളിച്ചോതിയ സന്ദേശങ്ങളും, ഭംഗിയായും ചിട്ടയായും  ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർത്ഥാടകർക്ക് നവ്യാനുഭവമായി

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

Sub Editor

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

3 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

3 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

24 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

24 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago