ഡബ്ലിൻ: ജീവിതച്ചെലവ് വർധിക്കുന്നതിനാൾ മോർട്ട്ഗേജുകൾ, ക്രെഡിറ്റ് കാർഡുകൾ, വ്യക്തിഗത വായ്പകൾ എന്നിവയിൽ തിരിച്ചടവ് നടത്താൻ ബുദ്ധിമുട്ടുകയും കടക്കെണിയിൽ അകപ്പെട്ടുപോകുകയും ചെയ്തവരെ സഹായിക്കാൻ പ്രത്യേക ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിക്കാൻ ഐറിഷ് സർക്കാർ തീരുമാനിച്ചു. വായ്പാ ദാതാവുമായോ ക്രെഡിറ്റ് സേവന ദാതാവുമായോ സംസാരിച്ച് കടബാധ്യതകളിൽ കൂടുതൽ തവണകളോ, കാലപരിധിയോ നേടാൻ സഹായിക്കുന്നതാണ് ഈ പദ്ധതി. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് മൂലമുണ്ടാകുന്ന സമ്മർദ്ദങ്ങളുമായി വിഷമിക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പദ്ധതി രാജ്യത്തെ റീട്ടെയിൽ ബാങ്കുകൾ, നോൺ-ബാങ്ക് ലെൻഡർമാർ, ക്രെഡിറ്റ് സർവീസിംഗ് സ്ഥാപനങ്ങൾ എന്നിവ വഴിയാണ് നടപ്പാക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്കായി ആഴത്തിലുള്ള ഉപദേശം നൽകുന്ന ഒരു പുതിയ വെബ്സൈറ്റ്, with-debt/ ആരംഭിക്കുന്നതിനൊപ്പം ഒരു DealingWithDebt.ie, https://bpfi.ie/dealing- ദേശീയ പരസ്യ കാമ്പെയ്നും ഇതിൽ ഉൾപ്പെടുന്നു. സാമ്പത്തിക ബുദ്ധിമുട്ടിൽ വീഴുന്നവരെ സഹായിക്കുന്ന മീഡിയേറ്റേഴ്സായ എം എ ബി എസ് പോലുള്ള വിശ്വസ്തരായ മൂന്നാം കക്ഷികളെയും ഇതിനായി ബന്ധപ്പെടാവുന്നതാണ്. അമിതമായ വൈദ്യുതി ബിൽ വന്ന് സർവീസ് പ്രൊവൈഡേഴ്സ് നിങ്ങളെ ശല്യപെടുത്തുകയാണെങ്കിൽ പോലും, എം എ ബി എസ് ഇടപെട്ട് നിങ്ങൾക്ക് കൂടുതൽ സമയപരിധി ബില്ലടയ്ക്കാൻ നേടിത്തന്നേക്കാം. എല്ലാ കൗണ്ടികളിലും, നിരവധി ശാഖകൾ ഉള്ള സൗജന്യ സേവന ദാതാക്കളാണ് എം എ ബി എസ്.
പുതിയ കാമ്പയിന്റെ ഭാഗമായി ഭാഗമായി, ബാങ്കിംഗ് ആൻഡ് പേയ്മെന്റ് ഫെഡറേഷൻ അയർലണ്ടും (ബിപിഎഫ്ഐ) മണി അഡൈ്വസ് ആൻഡ് ബഡ്ജറ്റിംഗ് സർവീസും (എംഎബിഎസ്) ഒന്നിച്ചു ചേർന്ന് ഇടപാടുകാരുടെ സേവന അഭ്യർത്ഥനകൾക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കും. ഇതനുസരിച്ച് ഉപഭോക്താക്കളുടെ പ്രീ കുടിശ്ശിക മുതൽ അവസാന ഘട്ട കുടിശ്ശിക വരെ പരിഗണിച്ച് പ്രത്യേക പദ്ധതി തയാറാക്കും. ഉപഭോക്താക്കൾക്ക് അവരുടെ വായ്പക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ശ്രമം പരാജയപ്പെട്ടാൽ അവർ എം എ ബി എസ് ലേക്ക് പോവുകയാണ് ചെയ്യേണ്ടത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join my WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…
ബോളിവുഡ് ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. വാര്‍ത്ത സ്ഥിരീകരിച്ച് സംവിധായകൻ കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു. 89ാം വയസിൽ മുംബൈയിലെ…
ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രം സാഹസ്സികതയുടെ ഒരുപെരുമഴക്കാലം…
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…