ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മങ്കി പോക്സ് ബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നതായി ആരോഗ്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. രോഗികളുടെയെല്ലാം ശരാശരി പ്രായം 37 വയസ്സാണെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ പറഞ്ഞു. മെയ് 31നും ജൂണ്‍ എട്ടിനും ഇടയിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്. സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍ അല്ലെങ്കില്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന മറ്റ് പുരുഷന്മാര്‍ എന്നിവരിലാണ് രോഗബാധയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
32 മുതല്‍ 46 വരെ പ്രായമുള്ള പുരുഷന്മാരാണ് രോഗികളായ ഒമ്പത് പേരും. എന്നാൽ ഇവരില്‍ ആര്‍ക്കും നിലവിൽ ആശുപത്രി പരിചരണം വേണ്ടി വന്നിട്ടില്ല. വരും ആഴ്ചകളില്‍ അയര്‍ലണ്ടില്‍ കൂടുതല്‍ കേസുകളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച് പി പി എസ് സി അറിയിച്ചു.
നോണ്‍ എന്‍ഡമിക് രാജ്യങ്ങളില്‍ വൈറസ് ബാധയ്ക്ക് സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) ഈ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിരുന്നാലും വൈറസിനെതിരെ വാക്സിനേഷന്‍ ഇനിയും ശുപാര്‍ശ ചെയ്തിട്ടില്ല, മങ്കി പോക്സുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…