അയർലണ്ടിലേക്ക് മലയാളികളുടെ കുടിയേറ്റം ആരംഭിച്ചിട്ട് 20 വർഷങ്ങളിൽ കൂടുതലായി. ഈ കാലയളവിനുള്ളിൽ പല ലക്ഷ്യങ്ങൾക്കായി പലവിധത്തിലുള്ള സംഘടനകളും പ്രസ്ഥാനങ്ങളും ഈ രാജ്യത്ത് രൂപംകൊണ്ടു. ഇപ്പോൾ ആദ്യമായാണ് സീറോ മലബാർ അംഗങ്ങൾക്കായി അൽമായരുടെ നേതൃത്വത്തിൽ ഒരു പുതിയ സംഘടന അയർലൻഡിൽ രൂപമെടുത്തത്. ലൂക്കനിൽ ശനിയാഴ്ച ചേർന്ന പൊതുയോഗത്തിൽ വച്ച് “സീറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ്” (SMCI) ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടു.
കഴിഞ്ഞ രണ്ടു വർഷത്തോളമായി പ്രവർത്തിക്കുന്ന വാട്സപ്പ് കൂട്ടായ്മയാണ് ഇപ്പോൾ സംഘടനയായി മാറിയത്. അയർലണ്ടിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ ക്ഷേമ ങ്ങൾക്കും, താൽപര്യങ്ങൾക്കും, നീതിപൂർവകമായ ഇടപെടലുകൾക്കും സംഘടന നേതൃത്വം നൽകുമെന്നും, ഭാവി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ഊർജിതവും ആക്കുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ അറിയിച്ചു.
പ്രസിഡൻറ്- ജോർജ് പല്ലിശ്ശേരി (ലുക്കൻ)
സെക്രട്ടറി- ബിജു സെബാസ്റ്റ്യൻ (ബ്ലാഞ്ചസ്ടൗൺ)
ട്രഷറർ- ലൈജു ജോസ് (ഫിബ്സ്‌ബറോ)
PRO- സന്തോഷ് ( കോർക്ക് )
എക്സിക്യൂട്ടീവ് മെമ്പേഴ്‌സ്:
ജോസൺ ( ദ്രോഗഡാ),
ബിനു തോമസ് (കോർക്ക്),
ജെറിൻ ജോയ് (ബ്ലാഞ്ചസ്‌ടൌൺ),
സാജു സി.കെ. ( താല),
ജോസ്‌കുട്ടി ( ഫിബ്സ്‌ബോറോ).
https://www.facebook.com/smcireland
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…