Ireland

അയർലണ്ടിൽ ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ ഇവയാണ്…

അയർലണ്ടിൽ ആദ്യമായി പ്രോപ്പർട്ടി വാങ്ങുന്നവർക്കായി ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ Switcher.ie യുടെ പുതിയ ഗവേഷണം വെളിപ്പെടുത്തി. പുതിയ പഠനം അനുസരിച്ച്, ആദ്യമായി വാങ്ങുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് LEITRIM.

Switcher.ie യുടെ അഫോർഡബിലിറ്റി ഇൻഡക്‌സ് ഭവന ചെലവും ആ പ്രദേശങ്ങളിലെ ആളുകളുടെ ശരാശരി വരുമാനവും വിലയിരുത്തുന്നു. കൂടാതെ ഒറ്റയ്ക്കും സംയുക്തമായും വാങ്ങുന്നവർക്ക് ഏറ്റവും താങ്ങാനാവുന്ന മേഖലകൾ Switcher.ie യുടെ അഫോർഡബിലിറ്റി ഇൻഡക്‌സ് പ്രത്യേകം വെളിപ്പെടുത്തുന്നു.

LEITRIM-ന് പുറമെ Donegal, Longford, Roscommon, Mayo, Sligo, Cavan, Monaghan, Tipperary, Offaly എന്നിവയും അനുയോജ്യമായ സാമ്പത്തിക പരിധിയിലുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. ഇതിന് വിപരീതമായി, ഒറ്റയ്ക്കും കൂട്ടായും വാങ്ങുന്നവർക്ക് സാമ്പത്തികമായി ഏറ്റവും കൂടുതൽ ചിലവാക്കേണ്ടിവരുന്ന സ്ഥലമാണ് Dún Laoghaire.

Dún Laoghaire-ലെ ഒരു പ്രോപ്പർട്ടി വാങ്ങുന്നയാൾക്ക് ഒരു ഡെപ്പോസിറ്റ് പൂർത്തീകരിക്കാൻ ഏകദേശം 20 വർഷം വേണ്ടിവരും. Leitrim-ലെ ഒരു പ്രോപ്പർട്ടി വാങ്ങുന്നയാളേക്കാൾ 18 വർഷം കൂടുതലാണിത്. Leitrim-ലെ ഒരു പ്രോപ്പർട്ടി വാങ്ങുന്നയാളേക്കാൾക്ക് ഡെപ്പോസിറ്റ് പൂർത്തീകരിക്കാൻ ഒന്നര വർഷം മാത്രം മതിയാകും. അതേസമയം, Dún Laoghaire-ലെ പ്രോപ്പർട്ടി ജോയിൻറ് ആയി വാങ്ങുന്നവർക്ക് ഒരു ഡെപ്പോസിറ്റ് ലാഭിക്കാൻ ഏകദേശം നാല് വർഷം വേണ്ടിവരും. Leitrim-ലെ ജോയിന്റ് വാങ്ങുന്നവരേക്കാൾ ഏകദേശം മൂന്ന് വർഷം കൂടുതലാണിത്.

ഐറിഷ് വീടുകളുടെ ശരാശരി വില കുറഞ്ഞിട്ടുണ്ടെങ്കിലും ഫെബ്രുവരിയിലെ 528 മില്യൺ യൂറോ മൂല്യമുള്ള അംഗീകാരങ്ങളോടെ ആദ്യമായി വാങ്ങുന്നയാളുടെ മോർട്ട്ഗേജുകൾ ചരിത്രപരമായി ഉയർന്ന തലത്തിൽ തുടരുന്നു. കൂടാതെ ഈ വർഷം വരെ വാങ്ങാൻ സഹായിക്കാനുള്ള സ്കീമിനായി 11,000 അപേക്ഷകളും ലഭിച്ചു.

Leitrim, Longford, Donegal, Roscommon, Sligo എന്നിവയാണ് Sole buyersന് സാമ്പത്തിക പരിധിയിൽ വാങ്ങാൻ കഴിയുന്ന 5 സ്ഥലങ്ങൾ. Leitrim, Donegal, Longford, Mayo, Roscommon എന്നിവയാണ് joint buyersന് വാങ്ങാൻ കഴിയുന്ന 5 സ്ഥലങ്ങൾ.

Dún Laoghaire, Dublin city, Wicklow, Fingal, South Dublin എന്നിവയാണ്  sole buyersന്  താങ്ങാനാവുന്ന സാമ്പത്തികപരിധിക്ക് പുറത്തുള്ള സ്ഥലങ്ങൾ. Dún Laoghaire, Dublin city, Wicklow, South Dublin, Fingal എന്നിവയാണ് joint buyersന് താങ്ങാനാകാത്ത പ്രോപ്പർട്ടികൾ ഉള്ള സ്ഥലങ്ങൾ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

4 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

16 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

19 hours ago

ഫാൻ്റെസിയും, കോമഡിയും, ത്രില്ലറുമായി ‘ആട്-3’ യുടെ ഒഫീഷ്യൽ ട്രയിലർ എത്തി

ആകാശത്തിനു മപ്പുറത്തു  ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ  അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…

1 day ago

വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി  ശ്രീമതി സ്മിത വർഗ്ഗീസ് സ്ഥാനമേറ്റു

168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…

1 day ago

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു.

ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…

1 day ago