Ireland

കോർക്കിൽ ജെസിബി ഉപയോഗിച്ച് എടിഎം കവർച്ചാ ശ്രമം

കോർക്കിലെ മാലോവിലുള്ള ഒരു സൂപ്പർമാർക്കറ്റിലെ എടിഎം മെഷീൻ കവർച്ച ചെയ്യാൻ ശ്രമം. മോഷ്ടാക്കൾ ജെസിബി ഫ്രണ്ട് ലോഡർ ഉപയോഗിച്ച് അകത്തുകടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 1.30 ന് ശേഷം ബാലിദഹിനിലെ സൂപ്പർ വാലുവിന്റെ ശാഖയിലാണ് സംഭവം നടന്നത്. എടിഎം മോഷ്ടാക്കൾ സൂപ്പർമാർക്കറ്റിലെ സ്റ്റീൽ ഷട്ടറുകൾ തകർത്ത് അകത്തുകടക്കാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മോഷ്ടാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

ജെസിബിയുടെയും എടിഎമ്മിന്റെയും പൂർണ്ണമായ ഫോറൻസിക് പരിശോധന ഗാർഡ നടത്തുകയാണ്.മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി സൂപ്പർവാലുവിന്റെ ശാഖയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഗാർഡ പരിശോധിച്ചു. സമീപത്തുള്ള മറ്റ് സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മാലോയിലെ ഗാർഡയെ 022 31450 എന്ന നമ്പറിലോ, 1800 എന്ന ഗാർഡ കോൺഫിഡൻഷ്യൽ ലൈനിലോ, 666 111 എന്ന നമ്പറിലോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷലോ ബന്ധപ്പെടണം.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

30 mins ago

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

6 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

6 hours ago

:തീയേ തലൈവിയേ… ‘ഓട്ടം തുള്ളലിലെ’ രണ്ടാമതു വീഡിയോസോങ് പുറത്തു വിട്ടു

തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ ...എന്നു തുടങ്ങുന്ന 'ഓട്ടം തുള്ളൽ' എന്ന ചിത്രത്തിലെ രണ്ടാമതു വീഡിയോ ഗാനം പുറത്തുവിട്ടു.പ്രശസ്‌ത നടി…

13 hours ago

വോക്‌സ്‌വാഗണിൽ കൂട്ടപ്പിരിച്ചുവിടൽ; 50,000 ജീവനക്കാരെ കൂടി വെട്ടിക്കുറയ്ക്കും

ജർമൻ വാഹന ഭീമനായ വോക്‌സ്‌വാഗൺ ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ കൂടി വെട്ടിക്കുറയ്ക്കും. നേരത്തെ പ്രഖ്യാപിച്ച തൊഴിൽ…

20 hours ago

പണപ്പെരുപ്പം ഉയരുന്നു; സെപ്റ്റംബറിൽ പലിശനിരക്ക് കൂട്ടാൻ ECB

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) സെപ്റ്റംബanothet ർ 10ന് പലിശനിരക്ക് കാൽ ശതമാനം ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. സെപ്റ്റംബറിലെ…

22 hours ago