കാലാവധി അവസാനിച്ച ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ പ്രാവാസികൾക്ക് താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി ഡിപ്പാർട്ട്മെൻ്റ് ഓഫ് ലോ ആൻഡ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ്. 2024 ഡിസംബർ 02 നും 2025 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന പൗരന്മാരല്ലാത്തവരായവർക്ക് അന്താരാഷ്ട്ര തലത്തിൽ യാത്ര ചെയ്യാൻ അനുമതി നൽകും. അടുത്തിടെ കാലഹരണപ്പെട്ട ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡുള്ള അയർലണ്ടിൽ താമസിക്കുന്ന രാജ്യക്കാരല്ലാത്തവർക്ക് 2025 ജനുവരി 31 വരെ രാജ്യത്ത് വീണ്ടും പ്രവേശിക്കാനായി ഈ കാലഹരണപ്പെട്ട കാർഡ് ഉപയോഗിക്കാം.
ഇവർക്ക് യാത്രക്കായി Travel Confirmation Note നൽകുമെന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) പ്രഖ്യാപിച്ചു. ജനുവരി 31-ന് ശേഷം വിദേശത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പെർമിറ്റ് കാർഡ് മുൻകൂറായി പുതുക്കണം.എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ കാലഹരണപ്പെട്ട ഐആർപി കാർഡ് കൈവശം വച്ചിരിക്കുന്ന വ്യക്തികൾക്കും, പുതുക്കലിനായി അപേക്ഷിക്കുന്നവർക്കും ഈ കാലയളവിനുള്ളിൽ വിദേശത്തേക്ക് യാത്ര ചെയ്യാനും, തിരികെ രാജ്യത്ത് പ്രവേശിക്കാനും കഴിയും. ഐറിഷ് റെസിഡൻസ് പെർമിറ്റ് (ഐആർപി കാർഡ്) ഐഎസ്ഡി ഉദ്യോഗസ്ഥർക്ക് പുതുക്കുന്നതിന് മുൻകൂട്ടി അപേക്ഷ സമർപ്പിക്കണം.
യാത്ര ചെയ്യുന്നതിനുമുമ്പ്, വ്യക്തികൾ ഇമിഗ്രേഷൻ അധികാരികൾക്കും എയർലൈനുകൾക്കും (ബാധകമെങ്കിൽ) ട്രാവൽ നോട്ടീസിന്റെ പകർപ്പ്, കാലഹരണപ്പെട്ട പെർമിറ്റ് കാർഡ്, പുതുക്കൽ അപേക്ഷയുടെ തെളിവ് (email confirmation) എന്നിവ ഹാജരാക്കണം.ഈ നടപടിയെക്കുറിച്ച് എല്ലാ വിമാനക്കമ്പനികൾക്കും വിദേശ മിഷനുകൾക്കും നിർദ്ദേശം നൽകുമെന്ന് ISD പറയുന്നു. നിശ്ചിത കാലയളവിന് മുമ്പ് IRP കാലാവധി തീരുകയും, പുതുക്കിയ കാര്‍ഡ് ലഭിക്കുകയും ചെയ്യാത്തവര്‍ക്ക് ഈ ഇളവ് ലഭിക്കില്ല.സിംഗിൾ എൻട്രി വിസയും മുൻകൂർ ലാൻഡിംഗ് സ്റ്റാമ്പും ഉള്ള യാത്രക്കാർക്ക് അയർലണ്ടിലേക്ക് തിരികെ പോകുന്നതിന് റീ എൻട്രി വിസ ആവശ്യമാണ്.
സാധുവായ ഇൻ-ഡേറ്റ് മൾട്ടി-എൻട്രി വിസയുള്ള യാത്രക്കാർക്ക് യാത്ര ചെയ്യാൻ അനുമതിയുണ്ട്. സിംഗിള്‍ എന്‍ട്രി വിസ പ്രകാരം, ലാന്‍ഡിങ്ങിന് മുമ്പ് സ്റ്റാപ് ചെയ്ത് അയര്‍ലണ്ടിലെത്തിയവര്‍ തിരികെ നാട്ടിലേയ്ക്ക് പോകുകയാണെങ്കില്‍, തിരികെ വരാന്‍ വീണ്ടും വിസ എടുക്കണം. ഈ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നീതിന്യായ വകുപ്പിൻ്റെ ഐറിഷ് ഇമിഗ്രേഷൻ വെബ്‌സൈറ്റിൽ (http://www.irishimmigration.ie) ലഭ്യമാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…
ആകാശത്തിനു മപ്പുറത്തു ഏതോ ഒരു ലോകത്തു നിന്നാണ് ഇതു വന്നിട്ടുള്ളത്. അങ്ങനെയാണ് കാർന്നോന്മാര് ഞങ്ങളോട്ട പറഞ്ഞുതന്നിട്ടുള്ളത്.എന്തോ അജ്ഞാതമായശക്തി ഇതിനുണ്ടത്രെ. 'ഇത്…
168 രാജ്യങ്ങളിൽ സജീവ സാന്നിധ്യമായി സാമൂഹിക ഇടപെടലുകൾ നടത്തിവരുന്ന വേൾഡ് മലയാളി ഫെഡറേഷന്റെ അയർലന്റ് കോർഡിനേറ്ററായി . അയർലന്റ് മലയാളികൾക്ക്…
ഇതേത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഏഴ് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തിൽ ഖമനെയിയുടെ മകളും മരുമകനും കൊച്ചുമകനും…