Ireland

കോവിഡിൽ ഗന്ധം നഷ്ടപ്പെടുന്നതിനുള്ള പ്രതിവിധിയ്ക്കായി Vitamin A nasal drops പരീക്ഷിക്കാം

കോവിഡ് -19-ന് ശേഷം ഗന്ധം നഷ്ടപ്പെട്ടവരെ സഹായിക്കാൻ വിറ്റാമിൻ എയ്ക്ക് കഴിയുമോയെന്ന് അറിയാൻ പുതിയ പഠനം. കോവിഡ് അണുബാധയുടെ ഫലമായി ഗന്ധം നഷ്ടപ്പെടുകയോ ഗന്ധം മാറുകയോ ചെയ്ത ആളുകളെ 12 ആഴ്ചകളുള്ള അപ്പോളോ ട്രയലിൽ വൈറ്റമിൻ അടങ്ങിയ nasal drops ഉപയോഗിച്ച് ചികിത്സിക്കുമെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാല (യുഇഎ) ഒരു പ്രസ്താവനയിൽ പറഞ്ഞു. ജർമ്മനിയിൽ നിന്നുള്ള ഗവേഷണങ്ങൾ വിറ്റാമിനുകളുടെ പ്രയോജനം കാണിക്കുന്നുണ്ടെന്നും വൈറസ് ബാധിച്ച മൂക്കിലെ ടിഷ്യൂകൾ നന്നാക്കാൻ ഈ ചികിത്സ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് അതിന്റെ ടീം അന്വേഷിക്കുമെന്നും സർവകലാശാല കൂട്ടിച്ചേർത്തു.

ഈ പഠനം ഒരു ദിവസം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്. ഏപ്രിലിൽ ഇന്റർനാഷണൽ ഫോറം ഓഫ് അലർജി & റൈനോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു അന്താരാഷ്ട്ര smell expertsൻറെ പഠനത്തിൽ ഗന്ധം നഷ്ടപ്പെടുന്നതിന് സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നതിനെ വിമർശിക്കുകയും അതിനു പകരമായി “smell training” നിർദ്ദേശിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ പരീക്ഷണം.

ഗന്ധം നഷ്ടപ്പെടുന്നത് വീണ്ടെടുക്കാൻ സ്റ്റിറോയിഡുകൾ സഹായിക്കുമെന്നും, എന്നാൽ അവയ്ക്ക് fluid റിട്ടെൻഷൻ, ഉയർന്ന രക്തസമ്മർദ്ദം, മാനസികാവസ്ഥയിൽ മാറ്റങ്ങൾ പ്രകടമാക്കുക എന്നീ പാർശ്വഫലങ്ങളും ഉണ്ടെന്ന് ഗവേഷകരിലൊരാളായ യുഇഎയിലെ Norwich Medical Schoolലെ പ്രൊഫസർ Carl Philpott പറഞ്ഞു.

യൂണിവേഴ്സിറ്റിയുടെ വിറ്റാമിൻ എ പഠനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ Norfolkലെ ഗ്രേറ്റ് Great Yarmouthലെ James Paget Hospitalൽ Smell and Taste Clinicൽ അവരുടെ GP-യിൽ നിന്നും ഒരു റഫറൽ നടത്തിയാൽ മതിയാകും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് റിസർച്ച് ഫണ്ട് നൽകുന്ന പഠനം ഡിസംബറിൽ പങ്കെടുക്കുന്നവരെ റിക്രൂട്ട് ചെയ്യാൻ തുടങ്ങും.

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

7 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago