മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിനെതിരേ പരിസ്ഥിതിസൗഹൃദ പരിഹാരമായ ‘ഇക്കോ പർജ്’ കണ്ടുപിടിത്തത്തിലൂടെ 2026-ലെ എർത്ത്പ്രൈസ് യൂറോപ്യൻ ജേതാവായി അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയ ആര്യാ സതീഷി നെ ഇനി കാത്തിരിക്കുന്നത് ആഗോളത്തലത്തിലെ മത്സരമാണ്. Earth Prize 2026 Global Winner- നെ കണ്ടെത്തുന്നതിനുള്ള വോട്ടിംഗ് ആരംഭിച്ചു. ആര്യയുടെ കണ്ടെത്തലായ ഇക്കോ പർജ്, പരിസ്ഥിതിയിലെ നിലവിലുള്ള മൈക്രോപ്ലാസ്റ്റിക്കുകളെയും നീക്കം ചെയ്യുന്ന ഒരു ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ്.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
സസ്യങ്ങളിൽനിന്നു നിർമിക്കുന്ന പ്രത്യേക ബയോ പ്ലാസ്റ്റിക്കാണ് ‘ഇക്കോ പർജ്’. ഇതു സ്വയം വിഘടിക്കു മ്പോൾ പരിസരത്തുള്ള മൈക്രോപ്ലാസ്റ്റിക്കുകളെ തകർക്കാൻ സഹായിക്കുന്ന എൻസൈമുകൾ പുറത്തുവിടും. നിലവിലുള്ള പരിഹാരമാർഗങ്ങൾ പര്യാപ്തമല്ലെന്നു മനസ്സിലാക്കിയതോടെയാണ് സസ്യജന്യ പ്ലാസ്റ്റിക്കിനുള്ളിൽ പ്രത്യേക എൻസൈമുകൾ ഉൾപ്പെടുത്തി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ആരംഭിച്ചത്. മണ്ണിലും വെള്ളത്തിലും കടൽജലത്തിലും പ്രവർത്തിക്കുന്ന ഈ എൻസൈമുകൾ മൈക്രോപ്ലാസ്റ്റിക് വിഘടിപ്പിക്കാൻ സഹായിക്കും.
ഗവേഷണവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിൻ, അറ്റ്ലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, ബി ഓർബിക് ബയോ എക്കണോമി റിസർച്ച് സെൻ്റർ എന്നി വിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് ആര്യ ഇപ്പോൾ പ്രവർത്തിക്കുന്നത്.
വോട്ട് ചെയ്യുന്നതിനായി ലിങ്ക് ക്ലിക്ക് ചെയ്യുക: https://8htgg.r.a.d.sendibm1.com/mk/cl/f/sh/1t6Af4OiGsE8LIklgGHAZDhG9ZiBzI/oVAlJMD3AamJ
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…
ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…
ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…
ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…
പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…