Ireland

ഗൃഹാതുര ഓർമ്മകൾ ഉണർത്തിയ വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വാട്ടർഫോർഡ്: ലോകത്തെവിടെ മലയാളികൾ ഉണ്ടെങ്കിലും ഓണം ആകുമ്പോൾ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, മഹാബലിയും, ഓണസദ്യയും, പായസവും എല്ലാം ഓർമ്മകളിലേക്ക് ഓടിയെത്തും. മലയാളികളുടെ ദേശീയോത്സവമായ ഓണം അയർലണ്ടിലെ വാട്ടർഫോർഡ് മലയാളി സമൂഹം ഒന്നടങ്കം ആഘോഷിച്ചു.

ബാലിഗണ്ണർ GAA ക്ലബ്ബിൽ വച്ച് നടന്ന വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (WMA) ഓണാഘോഷ പരിപാടിയായ ശ്രാവണം വൈവിധ്യങ്ങളാൽ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി.

കിൽക്കെനി ആട്ടം കലാസമിതിയുടെ  ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മഹാബലി തമ്പുരാൻ എത്തിച്ചേർന്നതോടുകൂടി ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രസിഡണ്ട് അനൂപ് ജോൺ സ്വാഗതമാശംസിച്ച ഉദ്ഘാടന ചടങ്ങിൽ “ശ്രാവണം 24” വാട്ടർഫോർഡ് മേയർ ജയ്സൺ മർഫി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഏമൺ ക്വിൻലോൻ,മിസ് കേരള അയർലണ്ട് റിറ്റി സൈഗോ,ഫൈനലിസ്റ്റ് റിയാ സൈഗോ, മത്സരത്തിന്റെ ഗ്രൂമർ ആയിരുന്ന ആൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.

വാട്ടർഫോർഡ് സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.അനു ജോർജ് ഓണ സന്ദേശം നൽകി. ഉദ്ഘാടനത്തെ തുടർന്ന് തിരുവാതിര, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഫ്ലാഷ്  മൊബ് തുടങ്ങിയ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ലിവിങ് സർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. കരിയർ രംഗത്തെ മികവിന് ഡോ. ലിസി എബ്രഹാം, കായികരംഗത്തെ മികവിന് ഷോൺ തമ്പി എന്നിവരെയും ആദരിച്ചു. 

മലയാളി മങ്ക, മലയാളി മാരൻ മത്സരത്തിൽ പങ്കെടുത്തവരുടെ  പ്രകടനമികവ് മൂലം മത്സരം വേറിട്ട് നിന്നു. മലയാളി മാരനായി ഡിറ്റി തോമസ് തെരഞ്ഞെടുക്കപ്പെട്ടു. മലയാളി മങ്കയായി സിഞ്ചു ആൻറണി തിരഞ്ഞെടുക്കപ്പെട്ടു.രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും യഥാക്രമം ജിറ്റി ജോസഫ്, ഷാലറ്റ് കെ. ജോസഫ് എന്നിവർ കരസ്ഥമാക്കി.വിജയികൾക്ക് മിസ്സ് കേരള അയർലണ്ട് റിറ്റി സൈഗോ, ഫൈനലിസ്റ്റ് റിയ സൈഗോ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന ഓൺ ആഘോഷം സ്റ്റേജ് പ്രോഗ്രാം കാണികൾക്ക് മറ്റൊരു ഓണസമ്മാനമായിരുന്നു. പ്രശസ്ത സിനിമ – സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരന്ന പരിപാടി കരഘോഷങ്ങളോടെയും ആർപ്പുവിളികളോടെയുമാണ് കാണികൾ എതിരേറ്റത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ഓഫ് സ്റ്റേജ് മത്സരങ്ങളുടെ സമ്മാനദാന ചടങ്ങും, വാക്കിംഗ് ചലഞ്ചിൽ പങ്കെടുത്തവർക്കും വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. നാവിൽ കൊതിയൂറും ഓണസദ്യ ഒരുക്കിയത് ഹോളിഗ്രയിൽ റെസ്റ്റോറൻ്റാണ്. ജയ വർഗീസ്, ഷാജു ജോസ് എന്നിവർ അവതാരകരായിരുന്നു.   ബോബി  ഐപ്പ്  കൃതജ്ഞത അറിയിച്ചു.

സമത്വ സുന്ദരമായ, കഴിഞ്ഞുപോയ നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കി കൊണ്ടുള്ള ഓണാഘോഷം സമാപിച്ചത് വാട്ടർഫോർഡ് മലയാളികൾക്ക് എക്കാലവും ഓർമ്മയിൽ സൂക്ഷിക്കുവാനുള്ള ഒരു പിടി ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് . ഓണാഘോഷ പരിപാടികൾ വൻവിജയമാക്കിയ വാട്ടർഫോർഡ് നിവാസികളോട് അസോസിയേഷൻറെ കമ്മിറ്റി നന്ദി അറിയിച്ചു.

 (വാർത്ത- ഷാജു ജോസ്)

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

2 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

3 hours ago

കമ്മീഷണറിലെഭരത് ചന്ദ്രൻ ഐ.പി.എസ് 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…

4 hours ago

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം ‘അടിനാശംവെള്ളപ്പൊക്കം’ ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…

8 hours ago

€1,800 സോളാർ പാനൽ ഗ്രാന്റ് 2026ലും തുടരും

റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…

21 hours ago

മീത്തിൽ ബസും ട്രക്കും കാറും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…

24 hours ago