Ireland

മാതൃവേദിയുടെ മരിയൻ ക്വിസ്, മെറീന വിൽസൺ വിജയി

അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിൻ്റെ ഭാഗമായി അയർലണ്ടിലെ  സീറോ മലബാർ സഭാംഗങ്ങളായ  വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ് നടത്തിയ ക്വിസ് മത്സരത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങലിളിൻനിന്ന് ഒട്ടേറെ വനിതകൾ പങ്കെടുത്തു.

പരിശുദ്ധ അമ്മയെ അടുത്തറിയാനും സ്നേഹിക്കാനും മാതാവിൻ്റെ മാതൃക പിൻച്ചെല്ലാനും പ്രചോദനമരുളുന്ന ഈ പുതുസംരഭത്തെ ആവേശത്തോടെയാണ് വിശ്വാസികൾ സ്വീകരിച്ചത്..  ജപമാല, സുവിശേഷത്തിലെ മാതാവ്, മാതാവിൻ്റെ പ്രത്യക്ഷപ്പെടൽ, സഭാ പ്രബോധനങ്ങൾ, മാതാവിൻ്റെ ചരിത്രം, മാതാവുമായി ബന്ധപ്പെട്ട വിശുദ്ധർ, മാർപാപ്പ മാർ, സ്ഥലങ്ങൾ , ചിത്രങ്ങൾ എന്നിങ്ങനെ  വിവിധ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മരിയൻ ക്വിസ്. ആകർഷകമായ ഓഡിയോ വിഷ്യൽ റൗണ്ടുകൾ ഉൾപ്പെടുത്തി വളരെ രസകരമായ രീതിയിൽ ക്വിസ് മാസ്റ്റർ ഫാ.രാജേഷ് മേച്ചിറാകത്ത് പ്രോഗ്രാം അവതരിപ്പിച്ചു. 

സീറോ മലബാർ അയർലണ്ട് നാഷണൽ കോർഡിനേറ്ററായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലും, ഫാ. റോയി വട്ടേക്കാട്ടും മരിയൻ ക്വിസിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒക്ടോബർ 3l ന് നടന്ന ഫിനാലെയിൽ മെറീനാ വിൽസൺ  (താല), ലീനാ വർഗ്ഗീസ് (ബ്രേ), റീജാ ജോർഡി (ഫിസ്ബെറോ) എന്നിവർ വിജയികളായി. വിജയികൾക്കും പങ്കെടുത്തവർക്കും സീറോ മലബാർ സഭയുടെ അനുമോദനങ്ങൾ.

By Biju L.Nadackal, PRO

Newsdesk

Recent Posts

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

6 hours ago

അയർലണ്ടിൽ ഇൻഹറിറ്റൻസ് ടാക്സ് പരിധി ഉയർത്തി: മക്കൾക്ക് നികുതിയില്ലാതെ ലഭിക്കാവുന്ന തുക €4.2 ലക്ഷമായി

അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…

6 hours ago

Kerala Badminton Club Launches ‘The Third Half’ Initiative to Promote Mental Health and Prevent Suicide

DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…

7 hours ago

കൊളംബസ് ഡേ സ്പെഷ്യൽ; വഴി തെറ്റിപ്പോയ ഒരു ‘ദേശാടനക്കിളിയുടെ’ കണ്ടുപിടുത്തം!

നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം.  ​പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…

9 hours ago

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇന്ത്യൻ പൗരൻ മരിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…

12 hours ago

​ഓർമ്മകളിൽ ഷെറിൻ…

​പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…

1 day ago