Categories: Italy

ഇറ്റലിയിൽ രണ്ടുവർഷങ്ങൾക്കു മുൻപ് തകർന്നുവീണ പാലത്തിനു പകരംനിർമ്മിച്ച പുതിയ പാലം ഇന്നു മുതൽ ഗതാഗതത്തിനു തുറന്നുകൊടുക്കും

റോം: വടക്കൻ ഇറ്റലിയിലെ ജനോവയിൽ രണ്ടുവർഷങ്ങൾക്കു മുൻപ് തകർന്നുവീണ പാലത്തിനു പകരംനിർമ്മിച്ച പുതിയ പാലം ഇന്നു മുതൽ (ഓഗസ്റ്റ് – 05) ഗതാഗതത്തിനു  തുറന്നുകൊടുക്കും. ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തെരെല്ല, പ്രധാനമന്ത്രി ജൂസപ്പെ കോൺതേ എന്നിവർ പങ്കെടുത്ത ചടങ്ങിൽ പുതിയ ജനോവ പാലത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടത്തിയിരുന്നു.

2018 ഓഗസ്റ്റ് 14 ന് പഴയപാലം തകർന്നുവീണുണ്ടായ അപകടത്തിൽ മരണമടഞ്ഞ 43 വ്യക്തികളുടെയും പേരുവിവരങ്ങൾ ഉദ്ഘാടനച്ചടങ്ങിനിടെ വായിക്കുകയും അവരോടുള്ള ആദരസൂചകമായി മൂന്നു മിനിട്ട് മൗനമാചരിക്കുകയും ചെയ്തു. ചടങ്ങിനു മുന്നോടിയായി  കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമായി പ്രസിഡന്റ് സ്വകാര്യമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

പ്രശസ്ത ഇറ്റാലിയൻ വാസ്തുശിൽപിയും ജെനോവ സ്വദേശിയുമായ റെൻസോ പിയാനോയാണ് പുതിയപാലം രൂപകൽപ്പന ചെയ്തത്. പോന്തേ സാൻ ജോർജിയോ എന്നാവും പുതിയ ജനോവ പാലം അറിയപ്പെടുക. ഒരു കിലോമീറ്ററോളം നീളമുള്ള പാലം, നിശ്ചയിച്ച സമയത്തിനുള്ളിൽ പൂർത്തീകരിക്കുന്നതിനായി ലോക്ഡൗൺ കാലത്തുപോലും ജോലികൾ നടത്തി. ജൂലൈ അവസാനം 44 ടൺ വീതം ഭാരംനിറച്ച 56 ലോറികൾ പാലത്തിലുടെ ഓടിച്ച് ബലപരീക്ഷണവും നടത്തിയിരുന്നു.

ഇൻസ്പെക്ഷൻ ആന്റ് എഞ്ചിനീറിംഗ് സർവീസസ് ഗ്രൂപ്പായ റിന, നിർമാണ ഭീമൻ സാലിനി ഇംപ്രജിലോ, കപ്പൽ നിർമ്മാതാവ് ഫിൻകാന്റിയേരി എന്നിവരടങ്ങുന്ന കൺസോർഷ്യമാണ് ഒരു കിലോമീറ്ററോളം നീളുന്ന വയഡാക്റ്റ് നിർമ്മിച്ചിരിക്കുന്നത്.

ഉദ്ഘാടനച്ചടങ്ങുകൾക്കിടയിൽ പാലത്തിന്റെ പശ്ചാത്തലത്തിൽ ആകാശത്ത് മഴവില്ലു തെളിഞ്ഞത് കൗതുകമായി.

Newsdesk

Share
Published by
Newsdesk

Recent Posts

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

10 mins ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

1 hour ago

യുദ്ധം അവസാനിച്ചോ? അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം

ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…

23 hours ago

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

1 day ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

1 day ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

1 day ago