New Zealand

ജസിൻഡ നാളെ സ്ഥാനമൊഴിയും; ക്രിസ് ഹിപ്കിൻസ് ന്യൂസീലൻഡ് പ്രധാനമന്ത്രി

ജസിൻഡ ആർഡേന് പകരം ക്രിസ് ഹിപ്കിൻസ് (44) ന്യൂസീലൻഡ് പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാർ നാമനിർദേശം ചെയ്ത ഏക പേര് ഹിച്കിൻസിന്റേതാണെന്ന് പാർട്ടി അറിയിച്ചു. ഞായറാഴ്ച പാർലമെന്റ് ചേർന്ന് ഹിപ്കിൻസിനെ രാജ്യത്തിന്റെ 41-ാം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കും.

ജസിൻഡ ആർഡേന്റെ സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു ഹിപ്കിൻസ്. നിലവിൽ പൊലീസ്, വിദ്യാഭ്യാസം, പൊതുസേവനം വകുപ്പു മന്ത്രിയാണ്. ഒക്ടോബർ 14നാണ് അടുത്ത പൊതുതിരഞ്ഞെടുപ്പ്. അതുവരെ ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും.

2008-ൽ ആദ്യമായി പാർലമെന്റ് അംഗമായ ഹിപ്കിൻസ് 2020ലാണ് ആദ്യമായി മന്ത്രിയായത്. അന്ന് കോവിഡ് വകുപ്പായിരുന്നു കൈകാര്യം ചെയ്തിരുന്നത്. രാജ്യത്ത് കോവിഡ് പിടിച്ചുകെട്ടുന്നതിൽ ജസിൻഡയ്ക്ക് ഒപ്പം നിർണ്ണായക പങ്കാണ് ഹിപ്കിൻസ് വഹിച്ചത്. ജസിൻഡയ്ക്ക് പകരക്കാരനായിഹിപ്കിൻസിന്റേതല്ലാതെ മറ്റൊരു പേര് പരിഗണനയിലില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Share
Published by
Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

5 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

21 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

22 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago