ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി നഴ്സിന്റെ അപ്രതീക്ഷിത മരണം. യുകെ വെസ്റ്റ് മിഡ്‍ലാൻഡ്സിലെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്‌സ് ആയ തിരുവനന്തപുരം ഉദിയൻകുളങ്ങര സ്വദേശി എം.എസ് അരുൺ (33) ആണു വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ബുധനാഴ്ച നൈറ്റ് ഡ്യൂട്ടിക്ക് എത്തേണ്ട അരുൺ ഹോസ്പിറ്റലിൽ എത്താതായതോടെ കവന്ററി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ പൊലീസിനെ ബന്ധപ്പെടുക ആയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞു പൊലീസ് അന്വേഷിച്ച് എത്തിയപ്പോഴാണ് അരുണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചു പാട്ട് കേൾക്കുന്ന നിലയിലായിരുന്നു. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാകാം മരണ കാരണമെന്നാണു പ്രാഥമിക നിഗമനം. ഒന്നര വര്‍ഷം മുന്‍പാണു അരുണ്‍ കവന്ററിയിൽ എത്തിയത്. നഴ്‌സായ ഭാര്യ ആര്യക്കും അരുൺ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഈ അടുത്ത് ജോലി കിട്ടിയിരുന്നു. ഇതേ തുടർന്ന് ആര്യയും മൂന്ന് വയസുള്ള കുഞ്ഞും കവന്ററിയിൽ എത്താനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ വീസ നടപടികൾ പുരോഗമിക്കവേയാണ് അരുണിന്റെ മരണം.
കവന്ററി ഹോസ്പിറ്റലിൽ ഐടിയു വിഭാഗത്തിൽ നഴ്സ് ആയിരുന്നു അരുൺ. തിരുവനന്തപുരം അമരവിള ഉദിയൻകുളങ്ങര ഇളങ്കം ലെയിൻ അരുണിമയിൽ മുരളീധരൻ നായർ, കുമാരി ശാന്തി എന്നിവരാണ് മാതാപിതാക്കൾ.
അരുണിൻ്റെസംസ്കാരം പിന്നീട് നാട്ടിൽ നടക്കും. മൃതദേഹം നാട്ടിൽ എത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ ഏകോപിപ്പിക്കുന്നതിനായി കവന്ററി കേരള കമ്മ്യൂണിറ്റി പ്രവർത്തകരും സുഹൃത്തുക്കളും ക്രമീകരണങ്ങൾ നടത്തുന്നുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…