ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തിനെതിരായാണ് ജസീന്ദ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരിക്കുന്നത്.
ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി ആരോഗ്യ പ്രശ്‌നമായി പരിഗണിക്കാനും ഗര്‍ഭം ധരിച്ച് 20 ആഴ്ച വരെ അബോര്‍ഷന്‍ നടത്താനുള്ള സമയ പരിധിയും ഒപ്പം ഗര്‍ഭഛിദ്രത്തിന് തയ്യാറായ സ്ത്രീക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
1977 മുതല്‍ ന്യൂസിലന്റില്‍ പ്രാബല്യത്തിലുള്ള നിയമത്തിനെതിരെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്. നേരത്തെയുള്ള നിയമ പ്രകാരം ന്യൂസിലന്റില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടത് രണ്ടു ഡോക്ടര്‍മാരാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തിലോ ഇവരുടെ മാനസിക നില തകരാറിലായ ഘട്ടത്തിലോ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയുള്ളൂ.
68 ല്‍ 51 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. മുമ്പ് ഒരു തവണ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ‘ ഇനി മുതല്‍ ഗര്‍ഭഛിദ്രം ഒരു ഒരു ആരോഗ്യപ്രശ്‌നമായി പരിഗണിക്കും,’ ന്യൂസിലന്റ് ജസ്റ്റിസ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ലിറ്റില്‍ പറഞ്ഞു.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…