Categories: New Zealand

ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍

ന്യൂസിലന്‍ഡില്‍ 43 വര്‍ഷം പഴക്കമുള്ള നിയമ വ്യവസ്ഥ എടുത്ത് കളഞ്ഞ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡേന്‍. ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തിനെതിരായാണ് ജസീന്ദ പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയിരിക്കുന്നത്.

ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റവിഭാഗത്തില്‍ നിന്ന് ഒഴിവാക്കി ആരോഗ്യ പ്രശ്‌നമായി പരിഗണിക്കാനും ഗര്‍ഭം ധരിച്ച് 20 ആഴ്ച വരെ അബോര്‍ഷന്‍ നടത്താനുള്ള സമയ പരിധിയും ഒപ്പം ഗര്‍ഭഛിദ്രത്തിന് തയ്യാറായ സ്ത്രീക്ക് ആവശ്യമായ കൗണ്‍സിലിംഗ് നല്‍കാനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

1977 മുതല്‍ ന്യൂസിലന്റില്‍ പ്രാബല്യത്തിലുള്ള നിയമത്തിനെതിരെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്. നേരത്തെയുള്ള നിയമ പ്രകാരം ന്യൂസിലന്റില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കേണ്ടത് രണ്ടു ഡോക്ടര്‍മാരാണ്. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി നേരിടുന്ന ഘട്ടത്തിലോ ഇവരുടെ മാനസിക നില തകരാറിലായ ഘട്ടത്തിലോ മാത്രമേ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുകയുള്ളൂ.

68 ല്‍ 51 വോട്ടുകള്‍ നേടിയാണ് പാര്‍ലമെന്റില്‍ ബില്‍ പാസായത്. മുമ്പ് ഒരു തവണ ഇതിനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും ഇത് വിജയിച്ചിരുന്നില്ല. ‘ ഇനി മുതല്‍ ഗര്‍ഭഛിദ്രം ഒരു ഒരു ആരോഗ്യപ്രശ്‌നമായി പരിഗണിക്കും,’ ന്യൂസിലന്റ് ജസ്റ്റിസ് മിനിസ്റ്ററായ ആന്‍ഡ്ര്യൂ ലിറ്റില്‍ പറഞ്ഞു.

Newsdesk

Share
Published by
Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

6 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

8 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

8 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

10 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

11 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

12 hours ago